ഫിഷറീസ് വകുപ്പിന്റെ വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

Share News

ആലപ്പുഴ: ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയ്ക്കായി അക്ഷേ ക്ഷണിച്ചു. കുളങ്ങളിലെ നൈല്‍ തിലാപ്പിയ കൃഷി, ആസ്സാം വാള കൃഷി, നാടന്‍ മത്സ്യകൃഷി, ശാസ്ത്രീയ കാര്‍പ്പ് മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും പദ്ധതി, ശുദ്ധജലാശയങ്ങളിലെ കൂട് കൃഷി, ഓരു ജലാശയങ്ങളിലെ കൂട് കൃഷി, ശാസ്ത്രീയ ഓരുജല മത്സ്യകൃഷി, ഒരു നെല്ലും ചെമ്മീനും പദ്ധതി, ശാസ്ത്രീയ ചെമ്മീന്‍ കൃഷി, പിന്നാമ്പുറ കുളങ്ങളിലെ കരിമീന്‍ വിത്ത് ഉത്പ്പാദന യൂണിറ്റ് തുടങ്ങിയവയാണ് പദ്ധതികള്‍. അപേക്ഷകള്‍ ജില്ലയിലെ മത്സ്യഭവനുകളില്‍ […]

Share News
Read More

ആരോഗ്യ സേതു ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച നിര്‍ദ്ദേശങ്ങള്‍ക്ക് ഒരു ലക്ഷം രൂപസമ്മാനം

Share News

രാജ്യത്തിന്റെ കൊവിഡ് ട്രാക്കിംഗ് ആപ്ലിക്കേഷനായ ആരോഗ്യ സേതു ആപ്പിനെ ചൊല്ലിയുള്ള സുരക്ഷാ ആശങ്കകളും സ്വകാര്യതാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന്റെ ഭാഗമായി ബഗ് ബൗണ്ടി പ്രോഗ്രാം മുന്നോട്ടു വെക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. നേരത്തേ ഈ ആപ്ലിക്കേഷന്റെ ഓപ്പണ്‍ സോഴ്‌സ് ഗിറ്റ് ഹബ്ബിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആപ്ലിക്കേഷനിലെ സുരക്ഷാ വീഴ്ചകള്‍ കാട്ടിത്തരുന്നവര്‍ക്ക് മൂന്നു ലക്ഷം രൂപ വരെ സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടൊപ്പം ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച നിര്‍ദ്ദേശങ്ങള്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനവും പ്രഖ്യേപിച്ചിട്ടുണ്ട്. […]

Share News
Read More

പ്രവാസികളുടെ മക്കൾക്ക് ഗർഷോം സ്കോളർഷിപ്പ്; അവസാന തീയതി ജൂൺ 15

Share News

കോവിഡ് 19 പ്രതിസന്ധിയിൽ നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രവാസികളുടെ മക്കൾക്കും വിദേശ രാജ്യങ്ങളിൽ തുടർ പഠനം സാധിക്കാനാവാത്ത അഞ്ച് മുതൽ 11 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഏർപ്പെടുത്തിയിരിക്കുന്ന റിജു ആൻഡ് പി എസ് കെ ക്ലാസ്സസ് ഗർഷോം സ്കോളർഷിപ്പ് പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ട്യൂഷൻ ഫീസിൻ്റെ 25% വരെയായിരിക്കും സ്കോളർഷിപ്പ്. വിദ്യാർത്ഥികളുടെ പഠന മികവിൻ്റെ അടിസ്ഥാനത്തിൽ ട്യൂഷൻ ഫീസിന് മാത്രമായിരിക്കും സ്കോളർഷിപ്പ് ലഭിക്കുക. അപേക്ഷകൾ ജൂൺ 15 വരെ സ്വീകരിക്കും. വെബ്സൈറ്റിലൂടെ അപേക്ഷിക്കാം – www.rijuandpskclasses.com

Share News
Read More

സര്‍ക്കാര്‍ ഓഫീസുകൾ പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

Share News

തിരുവനന്തപുരം: കോവിഡ് കാലത്ത് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ തയ്യാറായി.വിവിധ ഹോട്ട്‌സ്‌പോട്ടുകളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ രണ്ട് മേഖലകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കും. ഹോട്ട്‌സ്‌പോട്ടുകളും കണ്ടെയ്ന്‍മെന്റ് സോണുകളും ഒഴികെയുള്ള പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ 50% ജീവനക്കാര്‍ ഹാജരാകണം. അ​വ​ശ്യ​സേ​വ​ന വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ എ​ല്ലാ ദി​വ​സ​വും ഹാ​ജ​രാ​ക​ണം. […]

Share News
Read More

ബീവറേജിന്‌ നാളെ മുതൽ പോലീസ് കാവൽ

Share News

തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ നാളെ തുറക്കുന്ന സാഹചര്യത്തിൽ അവയ്ക്ക് മുന്‍പില്‍ പ്രത്യേക പൊലീസ് സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മദ്യശാലകള്‍ക്ക് മുന്‍പില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവരുത്.ഇക്കാര്യം സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാളെ മുതൽ 877 ഇടങ്ങളില്‍ മദ്യവിതരണം നടത്തുമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിരുന്നു. ബെവ്‌കോയുടെ 301 ഔട്ട്്‌ലെറ്റുകളിലും 576 ബാറുകളിലും 291 ബിയര്‍ വൈന്‍ പാര്‍ലറുകളിലുമാകും മദ്യവിതരണം നടത്തുക. ബെവ് ക്യൂ അപ്പ് പ്ലേ […]

Share News
Read More

ആരാധനാലയങ്ങൾ ജൂൺ ഒന്നിന് തുറക്കും?

Share News

ബെംഗളൂരു : സംസ്ഥാനത്തെ ആരാധനാലയങ്ങൾ ജൂൺ ഒന്നിന് തുറക്കുമെന്ന് കർണാടക മുഖ്യമന്ത്രി B S യെദ്യൂരപ്പ അറിയിച്ചു. ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതായും അദ്ദേഹം പറഞ്ഞു. ‘ആരാധനാലയങ്ങൾ തുറക്കുന്നതിന് മുമ്പ് ഞങ്ങൾക്ക് ധാരാളം അനുമതികൾ ലഭിക്കേണ്ടതുണ്ട്. അതുകൊണ്ട് നമുക്ക് കാത്തിരിക്കാം. അനുമതി ലഭിക്കുകയാണെങ്കിൽ ജൂൺ ഒന്നിനകം ആരാധനാലയങ്ങൾ തുറക്കാം”,യെദ്യൂരപ്പ പറഞ്ഞു. ക്ഷേത്രങ്ങളും പള്ളികളും ഉൾപ്പെടെയുള്ള എല്ലാ ആരാധനാലയങ്ങളും തുറക്കുവാനാണ് സർക്കാർ തീരുമാനം. ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ തന്നെ ആരാധനാലയങ്ങൾ അടച്ചിടാൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു. തുടർന്ന് […]

Share News
Read More

JEE അ​ഡ്വാ​ന്‍​സ് പ​രീ​ക്ഷ​തീ​യ​തി പ്ര​ഖ്യാ​പി​ച്ചു

Share News

ന്യൂ​ഡ​ല്‍​ഹി: ജെ​ഇ​ഇ അ​ഡ്വാ​ന്‍​സ് പ​രീ​ക്ഷ​യു​ടെ പു​തി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 23ന് ​ന​ട​ത്തു​മെ​ന്ന് മാ​ന​വ​വി​ഭ​ശേ​ഷി മ​ന്ത്രി ര​മേ​ഷ് പൊ​ഖ്രി​യാ​ല്‍ നി​ഷാ​ങ്ക് പ​റ​ഞ്ഞു. ലോ​ക്ഡൗ​ണ്‍ മൂ​ലം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ ജെ​ഇ​ഇ മെ​യി​ന്‍, നീ​റ്റ് പ​രീ​ക്ഷ​ക​ള്‍​ക്കു​ള്ള പു​തു​ക്കി​യ തീ​യ​തി ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ജെ​ഇ​ഇ മെ​യി​ന്‍ പ​രീ​ക്ഷ ജൂ​ലൈ 18 മു​ത​ല്‍ 23 വ​രെ ന​ട​ത്താ​നാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീ​റ്റ് ജൂ​ലൈ 26നു ​ന​ട​ക്കും.

Share News
Read More

സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Share News

തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസങ്ങളിലായി ഇടിയോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം,എറണാകുളം,ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ബുധനാഴ്ചയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ വ്യാഴാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ വെള്ളിയാഴ്ചയും […]

Share News
Read More

അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ നാല് ജില്ലകളില്‍ കനത്ത മഴക്ക് സാധ്യത

Share News

കൊച്ചി: അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ എന്നീ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരെത്തെ ദക്ഷിണേന്ത്യയില്‍ വ്യാപകമായി നാളെയും മറ്റന്നാളും കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. സംസ്ഥാനത്ത് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ അടുത്ത ആഴ്ചയോടെ കാലവര്‍ഷം എത്തുമെന്നും കാലാവസ്ഥാ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി

Share News
Read More

ബി പി എൽ കാർഡ്‌കർക്ക് 1000 രൂപ വീതം ഇന്ന് മുതൽ

Share News

തിരുവനന്തപുരം: കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമപെൻഷനുൾപ്പെടെ ഒരു ധനസഹായവും ലഭിക്കാത്ത ബി പി എൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് 1000 രൂപ വീതം വിതരണം ഇന്ന്മുതൽ ആരംഭിക്കും. ജൂൺ ആറു വരെയാണ് വിതരണം. അർഹരുടെ വീടുകളിൽ സഹകരണബാങ്ക് ജീവനക്കാർ തുക എത്തിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം അനുവദിക്കുന്നത്. ഈ വിഭാഗത്തിൽ പെടുന്ന 1478236 കുടുംബങ്ങൾക്ക് അർഹതയുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും റേഷൻ കടകളിലും സഹകരണബാങ്കുകളിലും ഗുണഭോക്താക്കളുടെ പട്ടിക ലഭ്യമാണ്. മറ്റു ആനുകൂല്യങ്ങളൊന്നും കൈപ്പറ്റിയിട്ടില്ല […]

Share News
Read More