റോട്ടറിൻക് പെന്നിൽ വരച്ച ചിത്രം.
ഹന്ന മോൾ ബി.ആർക്കിനു ചേരുന്നതിനു മുമ്പ് ,6 വർഷം മുമ്പ് റോട്ടറിൻക് പെന്നിൽ വരച്ച ചിത്രം George Joseph K
Read Moreആദരണീയയായ സെബീനാ ടീച്ചറിൻറ്റെ ചിത്രം ഷാൽവിൻ (വിൻസെൻറ് ഒക്ടേവിയസ് ) വരച്ചത്
ചവിട്ടുനാടകത്തിൻറ്റെ വിവിധ തലങ്ങളെ വിശദമായി പഠിച്ചു, 1964-ൽ പ്രസിദ്ധീകരിച്ച ‘ചവിട്ടുനാടകം’ എന്ന പുസ്തകത്തിൻറ്റെ രചയിതാവ് ശ്രീമതി സെബീന റാഫിയുടെ മുപ്പതാം ചരമ വാർഷികം ഈ മാസം 22ന് ആചരിച്ചു. ആദരണീയയായ സെബീനാ ടീച്ചറിൻറ്റെ ചിത്രം എൻറ്റെ മകൻ ഷാൽവിൻ (വിൻസെൻറ് ഒക്ടേവിയസ് )ഇന്നലെ വരച്ചത് Britto Vincent(Kalasree Britto Vincent) Actor, Writer, And Director in Chavittunadakam Kerala Sangeetha Nadaka Academy Award Winner-2013
Read Moreസുരക്ഷയുടെ കാവലൊരുക്കുകയാണിവിടെ
ചങ്കാണ്… ചങ്കിടിപ്പാണ്…മരച്ചില്ലകളിലൊരുക്കിയ കൂടുകളില്‍ ഇത് പുതു ജീവന്‍ വിരിയും കാലം.അന്നംതേടിപ്പോയ കൂട്ടുകാര്‍ തിരികെയെത്തും വരെ സുരക്ഷയുടെ കാവലൊരുക്കുകയാണിവന്‍ .പത്തനംതിട്ട മിനിസിവില്‍സ്റ്റേഷനു പിന്നിലെ മരക്കൊമ്പിലാണീ കാഴ്ച. ജെലീഷ് പീറ്റർ
Read Moreകേരളീയരുടെ ആത്മസാക്ഷാൽക്കാരങ്ങൾക്ക് പുതിയ നിറങ്ങളേകിയ വേദശിരോമണി ജസ്റ്റിൻ ഇന്നും ഫോട്ടോഗ്രഫിയുടെ മേഖലയിൽ സജീവമാണ്
വ്യത്യസ്തതകൾ നിറഞ്ഞ ഈ ലോകത്ത് തികച്ചും വ്യത്യസ്തനായ ഒരാൾ. ഗൂഗിളിൽ നിന്നും വളരെ യാദൃശ്ചികമായാണ് ആ പേര് എന്റെ ശ്രദ്ധയിൽ പെടുന്നത്.തിരുവനന്തപുരം സെക്രട്ടേറിയറ്റ് മുൻഉദ്യോഗസ്ഥൻ ആയ വേദശിരോമണി ജസ്റ്റിൻ. ആകാംക്ഷയോടെ ആ പേരിനെക്കുറിച്ച് കൂടുതൽ തിരഞ്ഞപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞത് തികച്ചും വ്യത്യസ്തത നിറഞ്ഞ ഒരു വ്യക്തിയെ കുറിച്ചായിരുന്നു. അത് നിങ്ങളിലേക്കും പങ്ക് വയ്ക്കണമെന്ന് തോന്നി. കേരളത്തിലെ ഫോട്ടോഗ്രഫിയുടെ ചരിത്രത്തിൽ ഇടം നേടിയ ഒരാൾ.കറുപ്പിലും വെളുപ്പിലും ചാലിച്ച ചിത്രങ്ങളിൽ നിന്നും വർണ്ണചിത്രത്തിലേക്കുള്ള കൂടു മാറ്റത്തെ മലയാളികൾക്ക് മുൻപിൽ അവതരിപ്പിച്ച […]
Read Moreകടലിനെ ഇഷ്ടപ്പെടുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ലോക സമുദ്രദിനാശംസകൾ
ഇന്ന് ജൂൺ 8.ലോക സമുദ്രദിനം” ഈ കടൽക്കരയിൽ ഏറ്റവും സുന്ദരമായ സ്ഥലം ഇവിടമാണ്. ഇവിടെയെത്തുമ്പോൾ കടൽത്തിരകൾക്ക് ശക്തി കൂടുതലാണ്. എത്ര ഉയരത്തിലും വേഗത്തിലുമാണ് തിരമാലകൾ വരുന്നത്”.(കഥ -നർമ്മദയുടെ കൂടിക്കാഴ്ചകൾ). എത്ര കണ്ടാലും മതി വരാത്ത അത്ഭുതമായ കടൽ. പണ്ട് ക്ലാസ്സ് ടൂർ പോയപ്പോൾ കണ്ട മഹാബലിപുരത്തെ കടൽ, കാസർകോട്ടെ നെല്ലിക്കുന്നിലെ കടൽ, പെരിയയിലെ തേജസ്വിനി കുന്നിലെ യൂണിവേഴ്സിറ്റിയിൽ എം.എ ക്ലാസ്സിലെ ജനാലക്കപ്പുറം ദൂരെ കാണുന്ന ആകാശം എന്നു തെറ്റിദ്ധരിപ്പിക്കുന്ന കടൽ. ഓ ർമകളിലെ, അനുഭവങ്ങളിലെ കടലുകൾ. അറിഞ്ഞോ […]
Read Moreഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് ഫോട്ടോഗ്രാഫി…
Photography ഏഴാം ക്ലാസിൽ പഠിക്കുമ്പോൾതുടങ്ങിയതാണ് ഫോട്ടോഗ്രാഫി …അക്കാലത്ത് ശ്രീ. എസ്സ്.കെ പൊറ്റക്കാടിന്‍റെ യാത്ര വിവരണം വായിക്കുമായിരുന്നു… അന്ന് അദ്ദേഹത്തിന്റെ വലിയ ഒരു ആരാധകനായിരുന്നു ഞാൻ… യാത്ര അന്നും ജീവനായിരുന്നു… BSA slr സൈക്കളും,ഒരു ഫിലിം ക്യാമറയും… പോക്കറ്റിൽ രണ്ടു റോൾ ഫിലിമും എപ്പോഴും കൈയ്യിലുണ്ടാകും…വീട്ടിലേക്ക് സാധനം മേടിക്കാൻ കടയിലേക്ക് വിടുമ്പോൾ വഴിമാറി യാത്രയാണ്..തനിയെ കിലോമീറ്ററുകളോളം സൈക്കളിൽ സഞ്ചരിച്ചു ഫോട്ടോ എടുക്കും…. വിവാഹത്തിനോ,വിശിഷ്ടസംഭവങ്ങൾക്കോ,പത്രവാർത്തകൾക്കൊ ഒക്കെയാണ് അക്കാലത്ത് കൂടുതലാളുകളും ഫോട്ടോ എടുത്തിരുന്നത്…അങ്ങനെയുള്ള സമയത്ത് സീനറി ഫോട്ടോ എടുക്കുമ്പോൾ ആർക്കും ഇഷ്ട്ടപെടാറില്ല…. […]
Read Moreഅവൾ ഒറ്റക്കായിരുന്നില്ല എന്ന്. മാസ്ക്ക് ധരിച്ചതു കൊണ്ട് ഡോകടറുടെ മുഖഭാവം മനസ്സിലായില്ലെങ്കിലും അതിലെ സങ്കടം കേട്ടയാൾക്ക് പിടികിട്ടി.
ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമായി പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ കൂടെ നിന്ന ആളോട് ഒരു ഗദ്ഗദം പോലെ പറഞ്ഞു അവൾ ഒറ്റക്കായിരുന്നില്ല എന്ന്. മാസ്ക്ക് ധരിച്ചതു കൊണ്ട് ഡോകടറുടെ മുഖഭാവം മനസ്സിലായില്ലെങ്കിലും അതിലെ സങ്കടം കേട്ടയാൾക്ക് പിടികിട്ടി. അവിടെ തന്നെ ചിതയൊരുക്കി അവളെ ഞങ്ങൾ അവർ സംസ്കരിച്ചു. അഗ്നി എറ്റുവാങ്ങുമ്പോഴും അവളുടെ അമ്മ മനസ്സിനെ അവർ മനസ്സാ നമിച്ചു. സൂക്ഷ്മാണു വായ കൊറോണയുടെ മുമ്പിൽ പോലും പകച്ചു നിൽക്കേണ്ടി വരുന്ന മനുഷ്യ വർഗ്ഗത്തിൽപ്പെട്ട ഒരാളെന്ന നിലക്ക് എനിക്കൊന്നേ എല്ലാവർക്കുമായി […]
Read More