സിബിഎസ്‌ഇ പരീക്ഷാ ഫലം ജൂലൈ 15നകം:പുതിയ വിജ്ഞാപനം പുറത്തിറക്കി

Share News

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച പരീക്ഷകൾ സംബന്ധിച്ച പുതിയ വിജ്ഞാപനം സിബിഎസ് ഇ പുറത്തിരക്കി. സുപ്രീംകോടതിയിൽ സിബിഎസ്‌ഇക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് വിജ്ഞാപനം സമർപ്പിച്ചത്. സുപ്രീംകോടതി ഈ വിജ്ഞാപനം അതേപടി അംഗീകരിച്ചു.

ജൂലൈ 15 നകം സിബിഎസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഫലം പ്രസിദ്ധീകരിക്കും. മൂന്ന് സ്കീമുകളായാണ് പരീക്ഷകൾക്ക് മാർക്ക് നിശ്ചയിക്കുന്നത്.
സ്കീം ഒന്ന് പ്രകാരം മൂന്നില് കൂടുതൽ പരീക്ഷകൾ എഴുതിയ വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ മൂന്ന് വിഷയങ്ങൾ ഏതാണെന്ന് നോക്കി അതിന്റെ ശരാശരി നിശ്ചയിച്ച്‌ എഴുതാത്ത പരീക്ഷകൾക്ക് മാർക്ക് നൽകും. സ്കീം രണ്ടിൽ, മൂന്ന് വിഷയം മാത്രം എഴുതിയവർക്ക് കൂടുതൽ മാർക്ക് നേടിയ രണ്ട് വിഷയത്തിൽ നിന്നും ശരാശരി നോക്കി എഴുതാത്ത പരീക്ഷകൾക്ക് നല്കും. ഒന്നോ രണ്ടോ വിഷയം മാത്രം എഴുതിയ വിദ്യാർത്ഥികൾക്ക് എഴുതിയ പരീക്ഷയുടെ ശരാശരിയും ഇൻറ്റേർനൽ മാർക്കും കൂട്ടിച്ചേർത്ത് മാർക്ക് നൽകുന്നതാണ് മൂന്നാമത്തെ സ്‌കീം.

പ്ലസ് ടു വിദ്യാർത്ഥികൾക്ക് പിന്നീട് പരീക്ഷ നടത്തും. ആവശ്യമെങ്കിൽ എഴുതാം, അല്ലെങ്കിൽ ഇപ്പോഴുള്ള സ്കീം അനുസരിച്ച്‌ മുന്നോട്ടുപോകാം. പരീക്ഷ എഴുതൻ താല്പര്യമുള്ളവർ ഇപ്പോൾ തന്നെ അറിയിക്കണമെന്ന സിബിഎസ്സിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇത്തരത്തിൽ വിവിദ്യാർത്ഥികളിൽ സമ്മർദ്ദം ചെലുത്തരുതെന്ന് കോടതി പറഞ്ഞു

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു