മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍

Share News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മലപ്പുറം കലക്ടര്‍ കെ ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുന്നത്.

മുഖ്യമന്ത്രിക്കൊപ്പം കരിപ്പൂരില്‍ വിമാനാപകട സ്ഥലം സന്ദര്‍ശിച്ച മന്ത്രിമാരും നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, എസി മൊയ്തീന്‍, കെകെ ശൈലജ എന്നിവരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്.

മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിലായ സാഹചര്യത്തിൽ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രിക്ക് പകരം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുക്കും.കൂടാതെ മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം വരുത്തും.

നേരത്തെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കോവിഡ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു.

Share News