സംസ്ഥാനത്ത് കോവിഡ് പരിശോധന വർധിപ്പിച്ചതായി മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധന വർധിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്‍പത് സര്‍ക്കാര്‍ലാബുകള്‍ കൂടികോവിഡ് പരിശോധനക്ക് അനുമതി നല്‍കി.പ്രതിദിന കോവിഡ് പരിശോധകളില്‍ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്താണ് എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തിരുവനന്തപുരം ജില്ലയില്‍ അഞ്ചു ലാര്‍ജ് ക്ലസ്റ്ററില്‍ രോഗം കുറയുന്ന പ്രവണത കാണുന്നില്ല പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് എന്നീ ക്ലസ്റ്ററുകളുടെ സമീപ മേഖലകളിലേക്ക് രോഗം പടരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

പുല്ലുവിളയില്‍ ഇതുവരെ 6781 പരിശോധനകളാണ് നടത്തിയത് ഇതില്‍ 288 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത് . ഇവിടുത്തെ ടെസ്റ്റ് പോസിറ്റീവ് റേറ്റ് 42.92 ശതമാനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.സംസ്ഥാനത്ത് 885 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു 968 പേര്‍ക്ക് രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു