പ്രതിസന്ധികളെ അതിജീവിക്കാൻ കുട്ടികൾ കരുത്തുള്ളവരാകണം – ജസ്റ്റിസ് J.B. കോശി

Share News

കൊച്ചി:   ലയൺസ്   ഡിസ്ട്രിക്ട്  ക്ലബ്  318C  യുടെയും  ചാവറ  ഫാമിലി വെൽഫയർ  സെന്ററിന്റെയും  ആഭിമുഖ്യത്തിൽ  ഇന്റർനാഷണൽ റോസ്ഡേയോട്   അനുബന്ധിച്ചു  കൊച്ചി  ചാവറ  കൾച്ചറൽ  സെന്ററിൽ വച്  ക്യാൻസർ  ബോധവത്കരണ  സെമിനാറും  S.S.L.C  പരീക്ഷയിൽ  ഉന്നത വിജയം  കരസ്ഥമാക്കിയ  കാൻസർ  ബാധിതരായ  കുട്ടികൾക്കുള്ള  അവാർഡ് ദാനവും  സംഘടിപ്പിച്ചു.    ചടങ്ങ്  ക്രിസ്ത്യൻ  ന്യൂനപക്ഷ കമ്മീഷൻ   ചെയർമാൻ  ജസ്റ്റിസ്  J.B.   കോശി  ഉദ്ഘാടനം  ചെയ്തു.  

പ്രതിസന്ധികളെ  അതിജീവിക്കാൻ  കുട്ടികൾ  കരുത്തുള്ളവരാകണം  എങ്കിൽ  മാത്രമേ  ബുദ്ധിമുട്ടുകൾ വരുമ്പോൾ  തളർന്നു  പോകാതെ  പിടിച്ചു  നിൽക്കുവാൻ  സാധിക്കുകയുള്ളു  എന്ന്   ഉദ്ഘാടന  പ്രസംഗത്തിൽ അദ്ദേഹം  പറഞ്ഞു.  

ലയൺസ്  ഡിസ്ട്രിക്ട്  ഗവർണർ  V.C   ജെയിംസ്  അധ്യക്ഷത  വഹിച്ച  ചടങ്ങിൽ ചാവറ  കൾച്ചറൽ  സെന്റർ  ഡയറക്ടർ ഫാ.തോമസ്  പുതുശ്ശേരി CMI, ഡിസ്ട്രിക്ട്  സെക്രട്ടറി  ജോൺസൺ   സി. എബ്രഹാം ,   ലയൺസ് ക്ലബ് സോൺ  ചെയർമാൻ  N.J. ആൽബർട്ട്     എന്നിവർ  പ്രസംഗിച്ചു.    ക്യാൻസർ ബോധവത്കരണ  ക്ലാസ്സിന്  ലയൺസ്  ക്ലബ്  ചെയർപേഴ്സൺ  കുര്യൻ  ജോൺ നേതൃത്വം  നൽകി.    ലയൺസ്  ക്ലബ്  318C  യുടെ  ചൈൽഡ്  ക്യാൻസർ പ്രോജക്ടിന്റെ  ഭാഗമായാണ്  പരിപാടി  സംഘടിപ്പിച്ചത്.    SSLC  പരീക്ഷയിൽ മുഴുവൻ  A +  കരസ്ഥമാക്കിയ  ഫിനറോസ്,  സുറുമി,  അഭിഷേക്  എന്നിവരെ ക്യാഷ്  അവാർഡും  മെമന്റോയും  നൽകി  ആദരിച്ചു.    ചടങ്ങിൽ സംബന്ധിച്ച   എല്ലാവർക്കും  കൊറോണ  ഹൈജീൻ  കിറ്റും  നൽകുകയുണ്ടായി.

ഫോട്ടോ  അടിക്കുറിപ്പ്

ക്യാൻസർ  ബോധവൽക്കരണ സെമിനാറും SSLC  പരീക്ഷയിൽ  ഉന്നത  വിജയം  കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കുന്ന  ചടങ്ങും  ക്രിസ്ത്യൻ  ന്യൂനപക്ഷ  കമ്മീഷൻ  ചെയർമാൻ   ജസ്റ്റിസ്  J.B  കോശി  ഉദ്ഘാടനം  ചെയ്യുന്നു.  N.J. ആൽബർട്ട്,  ജോൺസൺ   സി. എബ്രഹാം,  V.C   ജെയിംസ് , കുര്യൻ   ജോൺ  എന്നിവർ  സമീപം

Share News