എന്റെ ലാൻഡ് ലൈനിന് ജീവ ശ്വാസം നൽകുമോ ?പ്ലീ-സ്ഡോ .സി ജെ ജോൺ
ഇതൊരു കോവിഡ് കാല BSNL ദുരിത കഥയാണ് .ഏപ്രിൽ ഇരുപത്തിയേഴാം തിയതി ലാൻഡ് ഫോൺ പ്രവർത്തന രഹിതമായി
.കോവിഡ് കാലമായത് ഇങ്ങോട്ടു വരുന്ന ഫോണുകൾക്ക് പ്രാധാന്യമുള്ളത് കൊണ്ട് അടുത്ത ദിവസം തന്നെ പരാതിപ്പെട്ടൂ .പരാതി നമ്പർ എസ് എം എസിൽ വന്നു .ശരിയാക്കൽ ഉണ്ടായില്ല .പല ഘട്ടങ്ങളിലായി പലരെയും കൊണ്ട് ശരിയാക്കാൻ അപേക്ഷിച്ചു .എ ഡി ജി എം പോലെയുള്ളവർ പോലും നിസ്സഹായത പറഞ്ഞുവെന്നാണ് കേട്ടത് .
ലോക്ക് ഡൗണിൽ അയവു വരുമ്പോൾ കനിയുമെന്നു കരുതി .നന്നാക്കൽ കരാർ അടിസ്ഥാനത്തിലായതു കൊണ്ട് ബി എസ് എൻ എൽ പുള്ളികൾക്ക് ഒന്നും ചെയ്യനാവില്ലെന്ന വിചിത്രമായ ന്യായീകരണങ്ങൾ വന്നൂ .ബില്ല് മാത്രം കൃത്യതയോടെ വന്നൂ .അതടച്ചു .
ഒരു മാസവും അഞ്ചു ദിവസവുമായി ഫോൺ ചത്തത് പോലെ കിടക്കുന്നു .പഴയ മനസ്സായത് കൊണ്ട് ഈ ലാൻഡ് ലൈനിനോട് ഒരു വൈകാരിക ബന്ധമുണ്ട് .അത് കൊണ്ട് വിട ചൊല്ലാൻ ഒരു വിഷമം . ഇപ്പോൾ BSNL എന്ന സ്ഥാപനത്തിൽ ഉപഭോക്താക്കളോട് പ്രതിബദ്ധതയുള്ള ആരുമില്ലെന്ന് വ്യക്തം .അത് കൊണ്ട് ഇത്രയും കാലം സ്നേഹിച്ചു കൊണ്ട് നടന്ന ലാൻഡ് ഫോണിന് ചരമ ഗീതം പാടണോയെന്ന വിചാരത്തിലാണ്
.ഏതെങ്കിലും BSNL പുള്ളികൾ കേൾക്കുന്നുണ്ടോ ആവോ ?എന്റെ ലാൻഡ് ലൈനിന് ജീവ ശ്വാസം നൽകുമോ ?പ്ലീസ്(സി ജെ ജോൺ)
ഫേസ്ബുക്കിൽ എഴുതിയത്