ജലദോഷപനി ഉള്ളവര്‍ക്കും പരിശോധന

Share News

തിരുവനന്തപുരം : സംസ്ഥാനത്ത് ജലദോഷപനി ഉള്ളവരിലും കോവിഡ് പരിശോധന നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡിന് സമാനമായ ലക്ഷണങ്ങള്‍ ജലദോഷപനി ബാധിച്ചവരിലും കാണുന്നതിനാലാണ് ഇത്. ഐസിഎംആര്‍ മാര്‍ഗ്ഗനിര്‍ദേശപ്രകാരമാണ് ജലദോഷപനി ബാധിച്ചവരില്‍ കോവിഡ് പരിശോധന നടത്തുന്നത്.

ഐസിഎംആറിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ചുതന്നെയാണ് സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് നടത്തുന്നതെന്നും പരിശോധനാകിറ്റുകളുടെ ലഭ്യതക്കുറവു മൂലമാണ് ആന്റീ ബോഡി ടെസ്റ്റ് വ്യാപകമായി നടത്താന്‍ കഴിയാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സെന്റിനല്‍ സര്‍വൈലന്‍സ് ടെസ്റ്റ് സംസ്ഥാനത്ത് നല്ല രീതിയില്‍ നടത്തുന്നുണ്ടെന്നും ഇതുവഴിയാണ് സമൂഹവ്യാപനം ഇല്ലെന്ന് മനസ്സിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് പുതുതായി 84 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

tags: kerala latest news, covid kerala news, Nammude naadu news

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു