സ്വവർഗ്ഗ വിവാഹ ബന്ധത്തിന്എതിരായി നിലപാടെടുത്തനരേന്ദ്രമോഡി സർക്കാരിന് അഭിനന്ദനങ്ങൾ.

Share News

മനുഷ്യവികാരങ്ങളെല്ലാം നിയന്ത്രണമില്ലാതെ ആസ്വദിക്കാമെന്നും എവിടെവച്ചും അത് പ്രകടിപ്പിക്കാം എന്നുമുള്ള ആധുനിക മനുഷ്യൻ്റെ വഴിതെറ്റിയ ചിന്തകളെ എതിക്കപ്പെടേണ്ടതാണ്.

FILE PHOTO: Participants hold a rainbow flag during gay pride parade, which is promoting gay, lesbian, bisexual and transgender rights, in Mumbai, January 31, 2015. REUTERS/Danish Siddiqui (INDIA – Tags: SOCIETY)

25 ലക്ഷത്തോളം വരുന്ന സ്വവർ ഗാനുരാഗികളുടെ ആവശ്യം 2018ൽ സുപ്രീംകോടതി അനുവദിച്ചിരുന്നു. അതിനെതിരെ വന്ന ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന്റെ നിലപാട് തിരക്കിയപ്പോഴാണ് നരേന്ദ്രമോഡി സർക്കാർ നൂറ്റാണ്ടുകളായുള്ള ആർഷഭാരതത്തിന്റെ സംസ്കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള സത്യവാങ്മൂലം നൽകിയിരിക്കുന്നത്.

സ്വവർഗ വിവാഹം ഭാരതത്തിൽ നിയമവിരുദ്ധമാകാൻ പോവുകയാണ്. ഏതൊരു മനുഷ്യവ്യക്തികൾക്കും മറ്റു മനുഷ്യർക്ക് ശല്യമില്ലാതെ എന്ത് പ്രവർത്തി ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം ഇൻഡൃൻ ഭരണഘടനഉറപ്പുതരുന്നുണ്ട്. എങ്കിലും രാജ്യത്തിൻ്റെ കെട്ടുറപ്പ് നിലനിർത്തുന്ന കുടുംബ സംവിധാനങ്ങളുടെ വേരറുക്കുന്ന സ്വവർഗ്ഗ വിവാഹത്തിന് നിയമപരിരക്ഷ കൊടുക്കാൻ ആവില്ല.

മനുഷ്യൻ ഉപഭോഗവസ്തു ആണെന്നനിലപാടുള്ള ഇടതുചിന്തകരും മനുഷ്യൻ്റെ അധമവികാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് മുന്നിൽ തന്നെയുണ്ട്.

സ്ത്രീയും പുരുഷനുമായുള്ള സ്വാഭാവിക വിവാഹബന്ധത്തിന് അപ്പുറമുള്ള ഒരു ബന്ധത്തിന് സ്വതന്ത്ര ചിന്തകരുടെ പാശ്ചാത്യലോകം ഒന്നടങ്കം അനുകൂലമായി നിൽക്കുമ്പോൾ കത്തോലിക്കാസഭയുടെ നിലപാട് എക്കാലവും ശരിയുടെപക്ഷത്തായിരുന്നു.

ഇപ്പോൾ ഭാരത സർക്കാരിനെ നയിക്കുന്ന നരേന്ദ്രമോഡിയും ശരിയുടെ പക്ഷത്ത്ഉറച്ചുനിൽക്കു ന്നതിൽ കത്തോലിക്കാസഭയും ഏറെ സന്തോഷത്തിലാണ്.

നിയമപരമായ വിവാഹത്തിന് മുൻപോ ശേഷമോഉള്ള ലൈംഗികബന്ധം ഒരു നദിയുടെ ഗതിമാറിഒഴുകലാണെങ്കിൽ സ്വവർഗ ലൈംഗികത ഒരു നദിയുടെ പുറകോട്ട് ഒഴുകലാണ്. അതുകൊണ്ടാണ് അത് പ്രകൃതിവിരുദ്ധമാകുന്നത്.

മനുഷ്യൻ ഉള്ള കാലം മുതൽ ബഹുഭാര്യത്വവും നിയന്ത്രണമില്ലാത്ത ലൈംഗികതയും നിലനിന്നിരുന്നു. മനുഷ്യൻ്റെ നന്മയ്ക്കുവേണ്ടി നിയമങ്ങൾ വന്നതോടുകൂടി മനുഷ്യൻ്റെ പല പ്രവർത്തികളും നിയമവിരുദ്ധമായി തീർന്നു. അങ്ങനെ നിയമം മൂലം വിലക്കുള്ള പ്രവർത്തിയാണെല്ലോ വിവാഹത്തിന് പുറത്തുള്ള ലൈംഗിക ബന്ധം. എന്നാൽ സ്ത്രീയും പുരുഷനും ഉഭയസമ്മത പ്രകാരം നടത്തുന്ന ലൈംഗിക ബന്ധത്തെ ഇന്ത്യൻ കോടതികൾഅംഗീകരിച്ചിട്ടുണ്ട്.

വ്യഭിചാര പ്രവർത്തിയെ നിയന്ത്രിക്കാൻ മതങ്ങൾക്കും പരിമിതിയുണ്ട്. കുടുംമ്പ ബന്ധത്തെ ശിഥിലമാക്കുന്ന പാപപ്രവർത്തി എന്ന് പഠിപ്പിക്കാൻ മാത്രമേ മതങ്ങൾക്കും കഴിയു.

വ്യഭിചാരത്തെ ഒരു തൊഴിലായും വ്യഭിചാരികളെ ലൈംഗിക തൊഴിലാളികളായും കാണുന്ന ആധുനിക പ്രവണത നല്ലതല്ല. ലൈംഗികത ഒരു തൊഴിലല്ല ലൈംഗിക അവയവം ഒരു തൊഴിൽ ഉപകരണവും അല്ല.

ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയിൽ.


16-3-2023

Share News