
നിയന്ത്രണം കടുപ്പിക്കുന്നു:തിരുവനന്തപുരത്ത് ആറ് കണ്ടെയ്ന്‍മെന്റ് സോണുകൾ കൂടി
തിരുവനന്തപുരം:തിരുവനന്തപുരത്ത് ഇന്നലെ 7 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ആറ് പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു.
ആറ്റുകാല്‍ (വാര്‍ഡ് നമ്ബര്‍ 70), കുരിയാത്തി (വാര്‍ഡ് നം 73), കളിപ്പാന്‍ കുളം (വാര്‍ഡ് നം 69), മണക്കാട് (വാര്‍ഡ് നം 72), ടാഗോര്‍ റോഡ് തൃക്കണ്ണാപുരം (വാര്‍ഡ് നം 48), പുത്തന്‍പാലം വള്ളക്കടവ്(വാര്‍ഡ് നം 88) എന്നിവിടങ്ങളാണ് കണ്ടയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചത്. ഇവിടെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കും. ചാല, നെടുംകാട്, കാലടി, കമലേശ്വരം, അമ്ബലത്തറ എന്നിവിടങ്ങള്‍ അതീവ ജാഗ്രത മേഖലകളായി കണക്കാക്കും.