
കൊറോണാ ബോധവത്കരണത്തിന് കാർട്ടുൺ നോട്ടീസ്
കൊറോണാ ബോധവത്കരണത്തിന് കാർട്ടുൺ നോട്ടീസ്
കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കാർട്ടുണുകളിലൂടെ ബോധവത്കരണം നൽകുന്നതിനുള്ള നോട്ടീസ് എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയ പുറത്തിറക്കി. പൊന്നുരുന്നി സഹൃദയ ഓഫിസിൽ നോട്ടീസിന്റെ പ്രകാശനകര്മം സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ കെ. ഓ. മാത്യുസ്, റോഷിൻ സന്തോഷ് എന്നിവർ സംസാരിച്ചു. കൊറോണ പ്രതിരോധ നിർദേശങ്ങളുൾപ്പെടുത്തി ജീസ് പി. പോൾ തയ്യാറാക്കിയ 13 കാർട്ടുണുകളാണ് നോട്ടീസിൽ ഉള്ളത്.
ഫോട്ടോ: കൊറോണ ബോധവത്കരണത്തിനായി സഹൃദയ തയ്യാറാക്കിയ കാർട്ടുൺ നോട്ടീസിന്റെ പ്രകാശനം ഫാ. ജോസ് കൊളുത്തുവെള്ളിൽ നിർവഹിക്കുന്നു.



jees p paul 8943710720