പ്രശാന്ത് ഭൂഷണ് എതിരായ കോടതിയലക്ഷ്യക്കേസ്: ഹര്‍ജി പുതിയ ബെഞ്ചിന് വിട്ടു

Share News

ന്യൂ​ഡ​ല്‍​ഹി: അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​നെ​തി​രാ​യ ര​ണ്ടാം കോ​ട​തി​യ​ല​ഷ്യ​ക്കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​ല്‍ നി​ന്നും ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര​യു​ടെ ബെ​ഞ്ച് പിന്മാ​റി.

2009-ല്‍ ​തെ​ഹ​ല്‍​ക മാ​സി​ക​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​മാ​ണ് കേ​സി​ന്‍റെ പ​ശ്ചാ​ത്ത​ലം. അ​ഭി​മു​ഖ​ത്തി​ല്‍ സു​പ്രീം​കോ​ട​തി​യി​ലെ മു​ന്‍ ചീ​ഫ് ജ​സ്റ്റീ​സു​മാ​രി​ല്‍ പ​ല​രും അ​ഴി​മ​തി​ക്കാ​രാ​ണെ​ന്ന പ്ര​ശാ​ന്ത് ഭൂ​ഷ​ന്‍റെ പ്ര​സ്താ​വ​ന​യാ​ണ് കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ന് കാ​ര​ണം.

സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​ന് വി​ര​മി​ക്കു​ക​യാ​ണെ​ന്നും ഈ ​കേ​സ് വി​ശ​ദ​മാ​യി പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ജ​സ്റ്റി​സ് അ​രു​ണ്‍ മി​ശ്ര വ്യ​ക്ത​മാ​ക്കി. കേ​സ് സെ​പ്റ്റം​ബ​ര്‍ 10ന് ​മ​റ്റൊ​രു ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​മെ​ന്നും പു​തി​യ ബെ​ഞ്ചി​നെ ചീ​ഫ് ജ​സ്റ്റീ​സ് തീ​രു​മാ​നി​ക്കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

Share News