കോവിഡ് : പ്രധാനമന്ത്രി വെള്ളിയാഴ്ച സര്‍വകക്ഷി യോഗം വിളിച്ചു
by SJ
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. വെള്ളിയാഴ്ച നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനാകും.
ലോക്സഭയിലെയും രാജ്യസഭയിലെയും കക്ഷി നേതാക്കളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കോവിഡ് വാക്സിന് നിര്‍മാണത്തിന്റെ പുരോഗതിയും യോഗത്തില്‍ ചര്‍ച്ചയാകും.