
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. നെട്ടയത്ത് കഴിഞ്ഞദിവസം മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നെട്ടയം സ്വദേശി 76 കാരനായ തങ്കപ്പനാണ് മരിച്ചത്.ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 24 ആയി
ജൂണ്‍ 27ന് മുംബൈയില്‍ നിന്നെത്തിയ ഇയാള്‍ 28നാണ് മരിച്ചത്. മുംബൈയില്‍ നിന്ന് വിമാനമാര്‍ഗമാണ് തിരുവനന്തപുരത്തെത്തിയത്. പ്രമേഹത്തിന് പുറമെ വാര്‍ധക്യസഹജമായ അസുഖങ്ങളുമുണ്ടായിരുന്നു.
ഇദ്ദേഹം നാട്ടിലെത്തിയപ്പോൾ തന്നെ അവശനിലയിലായിരുന്നു. ആദ്യം ജനറല്‍ ആശുപത്രിയിലാണ് ചികിത്സതേടിയത്. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തിന്‍റെ കോവിഡ് പരിശോധനാ ഫലം പുറത്തുവന്നത്.