കോവിഡ്:ജിദ്ദയിൽ‌ തിരുവല്ല സ്വദേശിനി മരിച്ചു

Share News

ജിദ്ദ: കോവിഡ് ബാധിച്ച്‌ ജിദ്ദയിൽ മലയാളി യുവതി മരിച്ചു.തിരുവല്ല കോട്ടത്തോട് പരിയാരത്ത് വീട്ടില്‍ സുരേഷ് ആനന്ദിൻറെ ഭാര്യ സിമി ജോര്‍ജ് (45) ആണ് മരിച്ചത്.ജിദ്ദയിലെ കിംങ് അബ്ദുള്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിമി തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മരിച്ചത്. ജിദ്ദയില്‍ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായിരുന്ന സിമി അവധിക്ക് നാട്ടില്‍ വന്ന ശേഷം 2019 മാര്‍ച്ച്‌ 12 നാണ് തിരികെ പോയത്.

സംസ്കാരം ജിദ്ദയില്‍ നടത്തും. ചങ്ങനാശേരി കുറിച്ചി പുത്തന്‍ പറമ്ബില്‍ ജോര്‍ജ് – മേരി ദമ്ബതികളുടെ മകളാണ്. മക്കള്‍: സനിക എസ് ആനന്ദ് (കോട്ടയം സിഎംഎസ് കോളേജ് മൂന്നാം വര്‍ഷ ബി എസ് സി വിദ്യാര്‍ത്ഥിനി ), റിച്ചു എസ് ആനന്ദ് (കോട്ടയം സിഎംഎസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ). സിമിയുടെ ഭര്‍ത്താവ് സുരേഷ് ആനന്ദ് സിപിഐ എം കോട്ടത്തോട് ബ്രാഞ്ചംഗമാണ്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു