കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ തയ്യാര്‍: ഗുരുതരപ്രശ്നമില്ലാത്തവരെ മാറ്റുമെന്ന് ആരോഗ്യമന്ത്രി

Share News

തിരുവനന്തപുരം:കൊവിഡ് രോഗബാധിതരില്‍ കടുത്ത ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

ഭക്ഷണം, മരുന്ന് അടക്കമുള്ള എല്ലാ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. മൊബൈല്‍, ചാര്‍ജര്‍, വസ്ത്രങ്ങളടക്കമുള്ള അവശ്യ സാധനങ്ങള്‍ കൈയ്യില്‍ കരുതുന്നതിന് അനുവദിക്കും. ഗുരുതരമായ പ്രശ്നമുള്ളവരെ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റും. കേരളത്തിലിപ്പോള്‍ രോഗബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായി.

കൂടുതല്‍ പരിശോധനകള്‍ നടത്തും. ജാഗ്രതയാണ് ആവശ്യം. ജ​ന​ങ്ങ​ളു​ടെ ജീ​വ​നാ​ണ് സ​ര്‍​ക്കാ​ര്‍ പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​തെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഇതുവരെ 12 ക്ലസ്റ്ററുകളാണ് ഉള്ളത്. മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച്‌ രോഗബാധയുണ്ടായതാണ് ക്ലസ്റ്ററുകളുയരാന്‍ കാരണമായത്. സ്വകാര്യ മേഖലയിലെ ചികിത്സക്ക് മേല്‍നോട്ടമുണ്ടാകും. തയ്യാറുള്ള ആശുപത്രികള്‍ക്ക് ചികിത്സിക്കാം. ഇതിനായി പ്രത്യേക ഉത്തരവ് വേണ്ടെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു