കോവിഡ്:ലോകത്താകെ രോഗികളുടെ എണ്ണം 1.06 കോടിയിലേക്ക്

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: വി​വി​ധ രാ​ജ്യ​ങ്ങ​ൾ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച​തോ​ടെ​ ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​തി​വേ​ഗ​ത്തി​ൽ വ​ർ​ധി​ക്കു​ന്നു. നി​ല​വി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,05,74,398 ആ​യി. ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5,13,143 ആ​യി.

57,83,996 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡി​ൽ നി​ന്ന് രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഔദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്.

കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക- 27,27,061, ബ്ര​സീ​ൽ- 14,08,485, റ​ഷ്യ- 6,47,849, ഇ​ന്ത്യ-5,85,792, ബ്രി​ട്ട​ൻ- 3,12,654, സ്പെ​യി​ൻ- 2,96,351, പെ​റു- 2,85,213, ചി​ലി- 2,79,393, ഇ​റ്റ​ലി- 2,40,578, ഇ​റാ​ൻ- 227,662.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ വൈ​റ​സ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ർ അ​മേ​രി​ക്ക- 1,30,106, ബ്ര​സീ​ൽ- 59,656, റ​ഷ്യ- 9,320, ഇ​ന്ത്യ-17,410, ബ്രി​ട്ട​ൻ- 43,730, സ്പെ​യി​ൻ- 28,355, പെ​റു- 9,677, ചി​ലി- 5,688, ഇ​റ്റ​ലി- 34,767, ഇ​റാ​ൻ- 10,817.

മെ​ക്സി​ക്കോ​യി​ലും പാ​ക്കി​സ്ഥാ​നി​ലും തു​ർ​ക്കി​യി​ലും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു​ല​ക്ഷം ക​ട​ന്നു. മെ​ക്സി​ക്കോ​യി​ൽ 2,20,657 പേ​ർ​ക്കും, പാ​ക്കി​സ്ഥാ​നി​ൽ 2,09,337 പേ​ർ​ക്കും തു​ർ​ക്കി​യി​ൽ 2,00,412 പേ​ർ​ക്കു​മാ​ണ് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ൾ​ക്ക് പു​റ​മേ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ള്ള രാ​ജ്യ​ങ്ങ​ൾ ആ​റാ​ണ്. അ​വ ഇ​നി​പ​റ​യും വി​ധ​മാ​ണ് ജ​ർ​മ​നി, സൗ​ദി അ​റേ​ബ്യ, ഫ്രാ​ൻ​സ്, ബം​ഗ്ലാ​ദേ​ശ്, ദ​ക്ഷി​ണാ​ഫ്രി​ക്ക, കാ​ന​ഡ. കൊ​ളം​ബി​യ​യി​ലും ഖ​ത്ത​റി​ലും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു