കോവിഡ് വ്യാപനം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഇരുട്ടടിയാണ് ഈ വില വർദ്ധനവ്.

Share News

ഇന്ധനവിലകൊള്ള അവസാനിപ്പിക്കണം.’

അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ഗവൺമെന്റ് മാർച്ച്, മെയ് മാസങ്ങളിൽ കുത്തനെ ഉയർത്തിയ അധിക എക്സൈസ് തീരുവ പിൻവലിക്കണം.

പെട്രോളിന് പത്ത് രൂപയും ഡീസലിന് 13 രൂപയുമാണ് മാർച്ച്, മെയ് മാസങ്ങളിൽ അധിക എക്സൈസ് തീരുവയായി ചുമത്തിയത്. 1.6 ലക്ഷം കോടി രൂപയാണ് ഇതുമൂലം കേന്ദ്രത്തിന് അധികമായി ലഭിക്കുന്നത്. മോദി സർക്കാർ അധികാരം ഏൽക്കുമ്പോൾ പെട്രോളിന് ലിറ്ററിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു എക്സൈസ് തീരുവ. ഇന്നത് യഥാക്രമം 32.98 രൂപയും 31.83 രൂപയുമായി വർദ്ധിച്ചിരിക്കുന്നു. ഇക്കഴിഞ്ഞ നാലു ദിവസത്തിനിടയിൽ പെട്രോളിന്റെ വില 2.14 രൂപയും, ഡീസൽ വില 2.23 രൂപയും വർദ്ധിപ്പിച്ചു.

ഇന്ധനവില വർദ്ധന മൂലം സംസ്ഥാന സർക്കാരിന് ലഭിക്കുന്ന അധിക നികുതി വേണ്ടെന്ന് വെച്ച് ജനങ്ങൾക്ക് ആശ്വാസം നൽകണം. മുൻപ് വില വർദ്ധന ഉണ്ടായ സാഹചര്യത്തിൽ ഉമ്മൻചാണ്ടി സർക്കാർ അധിക നികുതി ഒഴിവാക്കി മാതൃക കാണിച്ചിട്ടുണ്ട്.

യു,പി.എ ഭരണകാലത്ത് ഇന്ധന വില നിശ്ചയിക്കാനുള്ള അധികാരം പെട്രോളിയം കമ്പനികൾക്ക് നൽകുന്നുവെന്നതായിരുന്നു തീവ്ര വിമർശനം. മോദി അധികാരത്തിൽ വന്ന ശേഷം ഇത് മാറ്റിയില്ലെന്ന് മാത്രമല്ല, അടിക്കടി എക്സൈസ് തീരുവ വർദ്ധിപ്പിച്ചും വില കയറ്റുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില വളരെയേറെ കുറഞ്ഞിട്ടും, അതിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് നൽകിയില്ല.

തുടരെ തുടരെയുള്ള വില വർദ്ധനവ് മൂലം നിത്യോപയോഗ സാധനങ്ങളുടെ വിലയും ഉയരുകയാണ്. കോവിഡ് വ്യാപനം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഇരുട്ടടിയാണ് ഈ വില വർദ്ധനവ്. കോവിഡ് പാക്കേജായി കേന്ദ്രം പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സഹായം ജനങ്ങൾക്ക് ഗുണപ്രദമാകില്ല.- മുൻ മന്ത്രിപ്രൊഫ കെ വി തോമസ് വ്യക്തമാക്കി

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു