കോവിഡിന്റെ പേരിൽ രാഷ്ട്രീയമായി പരസ്പരം കൊമ്പുകോർത്താൽ, ഒരു സമൂഹമെന്ന നിലയിൽ കോവിഡിനുമുന്പിൽ നമ്മൾ പരാജയപ്പെടും! അതിനു നൽകേണ്ടിവരുന്ന വില നിർണയാതീതവുമായിരിക്കും!

Share News

കോവിഡിന്റെ പേരിൽ കൊമ്പുകോർത്താൽ…!ഗൾഫിൽനിന്നും മടങ്ങിയെത്തുന്ന പ്രവാസി മലയാളികൾ ചാർട്ടേർഡ് വിമാനങ്ങളിൽ യാത്ര ചെയ്യാൻ കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റു നിർബന്ധമാക്കണമെന്ന കേരള സർക്കാരിന്റെ നിലപാടിനെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തുവന്നിരിക്കുകയാണ്.

ഗൾഫിൽനിന്നു മാത്രമല്ല, എല്ലാ രാജ്യങ്ങളിൽനിന്നും പ്രവാസികൾക്ക് മടങ്ങിവരാൻ കഴിയണം. ഇക്കാര്യത്തിൽ സംസ്ഥാനസർക്കാർ മാതൃകാപരമായ സമീപനമാണ് സ്വീകരിച്ചുവരുന്നത്

.കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയും നാട്ടിലേക്കെത്തുന്നവരിൽ പലരിലും രോഗബാധയുള്ളതായി കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ, രോഗം പടർന്നുപിടിക്കാതിരിക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതും അനിവാര്യമാണ്

.നാട്ടിലേക്കുള്ള ചാർട്ടേഡ് ഫ്‌ളൈറ്റുകളിൽ രോഗമുള്ളവരും ഇല്ലാത്തവരും ഒരുമിച്ച് യാത്ര ചെയ്യുന്നത് യാത്രക്കാരെ ഒന്നടങ്കം രോഗത്തിലേക്കു തള്ളിവിടുന്നതിനു തുല്യമാകാം. ഇതു നാട്ടിലെത്തുന്ന മുഴുവൻ പ്രവാസികളെയും ഭയപ്പാടോടെ കാണുന്ന സാഹചര്യമുണ്ടാക്കും.

രോഗത്തിന്റെ സാമൂഹ്യ വ്യാപന സാധ്യത വർധിപ്പിക്കുകയും ചെയ്യും.ഈ പശ്ചാത്തലത്തിൽ, നാട്ടിലേക്കുവരാനായി കാത്തിരിക്കുന്ന പ്രവാസികളുടെ കോവിഡ് ടെസ്റ്റിനുള്ള സൗകര്യമൊരുക്കാൻ അതാതിടങ്ങളിലുള്ള ഇന്ത്യൻ എംബസികൾ തയ്യാറാകണമെന്നും, രോഗം സ്ഥിരീകരിക്കുന്നവർക്കു പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്നുമുള്ള കേരള സർക്കാരിന്റെ നിലപാട് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്

.ഒപ്പം, ഇത്തരം ക്രമീകരണങ്ങളുടെ പേരിൽ നാട്ടിലേക്കുവരാൻ കാത്തിരിക്കുന്നവരുടെ യാത്ര അനിശ്ചിതത്വത്തിലാകരുത് എന്ന പ്രതിപക്ഷത്തിന്റെ സമീപനം ഏറെ പ്രസക്തവുമാണ്

.ഭരണ പ്രതിപക്ഷ വ്യത്യാസങ്ങൾ മറന്നു കേരളം ഇക്കാര്യത്തിൽ ഒരുമിച്ചു നിൽക്കുകയും കേന്ദ്രസർക്കാരിന്റെ സഹകരണം ഉറപ്പുവരുത്തുകയുമല്ലേ കൂടുതൽ ഫലപ്രദം?

കോവിഡിന്റെ പേരിൽ രാഷ്ട്രീയമായി പരസ്പരം കൊമ്പുകോർത്താൽ, ഒരു സമൂഹമെന്ന നിലയിൽ കോവിഡിനുമുന്പിൽ നമ്മൾ പരാജയപ്പെടും!

അതിനു നൽകേണ്ടിവരുന്ന വില നിർണയാതീതവുമായിരിക്കും!

Varghese Vallikkatt

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു