
വയനാട്ടിൽ ഇന്ന് മൂന്ന് പേർക്ക് കോവിഡ് 19
മാനന്തവാടി:വയനാട് ജില്ലയിലിന്ന് മൂന്ന് പേർക്ക് കൂടി
കോവിഡ് 19 സ്ഥിരീകരിച്ചു.കർണ്ണാടകയിൽ നിന്നും
വന്ന് കമ്പളക്കാട് സർക്കാർ ക്വാറന്റയിനിൽ കഴിയു
കയായിരുന്ന അഞ്ചുകുന്ന് വെള്ളരിവയൽ സ്വദേശി
യായ 25 കാരൻ ഇയാളുടെ സുഹൃത്തും കർണ്ണാട
കയിൽ നിന്നും വന്ന് വീട്ടിൽ ക്വാറന്റയിനിൽ കഴിഞ്ഞ്
വരികയുമായിരുന്ന കാരക്കാമല സ്വദേശിയായ 46
കാരൻ,വിദേശത്ത് നിന്നും വന്ന് കോവിഡ് ബാധിച്ച്
കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണ
പ്പെട്ട കൽപ്പറ്റ സ്വദേശിനിയായ ആമിനയുടെ 63 കാ
രനായ ഭർത്താവ് എന്നിവർക്കാണ് ഇന്ന് കോവിഡ് 19
സ്ഥിരീകരിച്ചത്. മൂന്ന് പേർക്കും മറ്റ് സമ്പർക്കങ്ങളൊ
ന്നും ഇല്ലെന്നാണ് പ്രാഥമിക വിവരം
കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത് – 111
പാലക്കാട് – 40
കാസറഗോഡ് – 1
മലപ്പുറം – 18
തിരുവനന്തപുരം – 5
തൃശ്ശൂർ – 8
കൊല്ലം – 2
പത്തനംതിട്ട – 11
എറണാകുളം – 10
ആലപ്പുഴ – 5
കോട്ടയം – 1
കോഴിക്കോട് – 4
വയനാട് – 3
ഇടുക്കി – 3