നമ്മുടെ ഈ പ്രദേശത്തെ ഭവനങ്ങളെ നമുക്കൊരുമിച്ച് ഹരിതാഭമാക്കാം

Share News

ഇന്ന് ലോക പരിസ്ഥിതി ദിനം .

എന്റെ ഭവനത്തിനു ചുറ്റുമുളള പരിമിതമായ സഥലം വെടിപ്പാക്കി തടമെടുത്ത് അടുക്കത്തോട്ടവിളകൾ നട്ടുപിടിപ്പിക്കുന്നു.

തോപ്പുംപടി റസിസന്റ്സ് അസ്സോസിയേഷൻ,(TRA) എക്സിക്യൂട്ടിവ് അംഗം ശ്രീ. സേവ്യർ കോന്നുള്ളിയും കുടുംബവും, തോട്ടങ്ങൾ ക്രമീകരിക്കുകയും അതു സംബന്ധമായ ടെക്നിക്കൽ ഉപദേശങ്ങൾ നൽകുകയും ചെയ്യുന്ന കൂട്ടായ്മയായ – “ഫൈവ് സ്റ്റാർ സർവ്വീസ് ” ടീമിന്റെ അംഗങ്ങളായ ഡോ. അബിജിത്ത് ഭട്ട് (എൻവയോൺമെന്റ് & വേസ്റ്റ് മാനേജ്മെന്റ് എക്സ്പർട്ട് ), ശ്രീ അഗസ്റ്റിൻ കുട്ടിശേരി എന്നിവർ ഞങ്ങളെ സഹായിക്കാൻ തയ്യാറായി വന്നിരുന്നു.
എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി !

ഈ സീസണിൽത്തന്നെ നമ്മുടെ ഈ പ്രദേശത്തെ ഭവനങ്ങളെ നമുക്കൊരുമിച്ച് ഹരിതാഭമാക്കാം.

പച്ചക്കറിക്കായി തമിഴ് നാടു വണ്ടി പ്രതീക്ഷിച്ചു കൊണ്ടുള്ള നമ്മുടെ കാത്തിരിപ്പ് അവസാനിപ്പിക്കാം. വിഷരഹിത പച്ചക്കറി നമുക്കു തന്നെ ഉല്പാദിപ്പിക്കാം.

പരിസ്ഥിതി ദിനത്തിന്റെ ആശംസകൾ !

അഡ്വ ജോസി സേവ്യർ കുടുംബം.തോപ്പുംപടി

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു