
ലോകത്ത് ഒറ്റ ദിവസം രണ്ട് ലക്ഷത്തോളം പേര്‍ക്ക് കൊവിഡ്; രോഗബാധിതര്‍ 90 ലക്ഷം കടന്നു
വാഷിങ്ടണ്‍: ലോകത്തെ പിടിച്ചുമുറുക്കി കൊവിഡ് മഹാമാരി. രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ഇളവ് വരുത്തുകയും കൊവിഡിനൊപ്പം ജീവിക്കാന്‍ തുടങ്ങുകയും ചെയ്‍തതോടെ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടാകുന്നത്. ഓരോ ദിവസം റെക്കോര്‍ഡ് രോഗബാധയും മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് ഏറ്റവും വേഗത്തില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത്. ലോകത്താകെ രോഗികളുടെ എണ്ണം 90 ലക്ഷം കടന്നിരിക്കുകയാണ്. മരണസംഖ്യ നാല് ലക്ഷം കടന്നു.