ക്രൂഡ് വില കുറയുമ്പോൾ ഇന്ധനവില കൂടുന്ന, ലോകത്തിലെ ഒരേയൊരു മാതൃകാ രാജ്യമാണ് നമ്മുടെ തിളങ്ങുന്ന ഇന്ത്യ,

Share News

ക്രൂഡ് വില കുറയുമ്പോൾ ഇന്ധനവില കൂടുന്ന, ലോകത്തിലെ ഒരേയൊരു മാതൃകാ രാജ്യമാണ് നമ്മുടെ തിളങ്ങുന്ന ഇന്ത്യ, പെട്രോൾ, ഡീസൽ വിലയിൽ ഇന്ത്യൻ ജനതയെ ഒന്നടങ്കം കൊള്ളയടിക്കുകയാണ്, എണ്ണകമ്പനികൾ മാത്രമല്ല എല്ലാ കമ്പനികളും, ഇന്ധന വില കൂടി എന്ന് കാരണം പറഞ്ഞ് ജനത്തെ കൊള്ളയടിക്കുന്നു,

ഈ ദുരന്തകാലത്ത് പോലും ഇങ്ങനെ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് ഇമ്മിണി ബല്യ ഒരു സല്യൂട്ട്.കോവിഡില്‍ ജോലി നഷ്ടപ്പെട്ട് ജനങ്ങള്‍ ദുരിതജീവിതം തുടരുന്നതിനിടെ രാജ്യത്ത് തുടര്‍ച്ചയായ ആറാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ്

. ഒരു ഏകദേശ കണക്ക് യഥാർത്ഥ പെട്രോൾ വില ലിറ്ററിന് 18 രൂപ ആണെങ്കിൽ ഇപ്പോൾ അതിന്റെ 275 % കേന്ദ്രവും സംസ്ഥാനവും കൂടെ നമ്മളെ ഊറ്റി ടാക്സ് ഇനത്തിൽ വാങ്ങിക്കുന്നു.ജനങ്ങളെ നികുതി പിഴിയുന്ന കാര്യത്തിലാണെങ്കിൽ കേന്ദ്രവും സംസ്ഥാനവും ബായി ബായിയാണ്, രാജ്യാന്തര വിലയ്ക്ക് അനുപാതമായി വില നിശ്ചയിക്കാൻ ഇന്ധന കമ്പനികൾക്ക് അനുവാദമുണ്ടെങ്കിലും കുറയുമ്പോൾ മാത്രം അതുകാണുന്നില്ല.

സത്യത്തിൽ ഇത് ഒരു തീവെട്ടി കൊള്ളയാണ്, ലോകരാജ്യങ്ങളില്‍ തന്നെ ഏറ്റവും ഉയര്‍ന്ന വിലക്ക് പെട്രോളും ഡീസലും പാചകവാതകവും വിറ്റഴിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. നമ്മുടെ തൊട്ടയല്‍രാജ്യങ്ങളായ പാകിസ്ഥാനിലെ പെട്രോള്‍ വില 54 രൂപയും അഫ്ഗാനിസ്ഥാനിലേത് 53 രൂപയുമാണ്. ശ്രീലങ്കയിലും നേപ്പാളിലും 69 രൂപയുമാണ്

.ജനവിരുദ്ധത നടത്തുന്ന ഭരണാധികാരികളുടെ പ്രവർത്തനത്തെക്കാൾ അത് ചോദ്യം ചെയ്യാൻ ധൈര്യമില്ലാത്ത ജനങ്ങളുടെ ഭീരുത്വമാണ് രാജ്യത്തെ കൂടുതൽ തളർത്തുന്നത്. വൈദ്യതി ബില്ല് വർധനവിനെ ന്യായീകരിക്കുന്നവരും ഇന്ധനവില വർധനവിനെ ന്യായീകരിക്കുന്നവർക്കും ഈ നിരക്കുകളെല്ലാം ബാധകമാണ് എന്നതാണ് സങ്കടം.

സാധാരണ മുനുഷ്യൻ ഇവിടെ കൊറോണയും സാമ്പത്തിക മാന്ദ്യവും പണിയൊന്നുമില്ലാതെ നട്ടം തിരിയുകയാണ്, അപ്പോഴാണ് ഈ പകൽ കൊള്ള. വെറുതെയല്ല ആളുകൾ നക്സലുകൾ ഒക്കെ ആയിപോകുന്നത്. നിങ്ങൾ നന്മയുള്ള മനുഷ്യരാണെങ്കിൽ ജനങ്ങൾക്ക് കുറച്ചു ആശ്വാസം കൊടുത്തു കൂടെ ?

Vinod Panicker

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു