രാജസ്ഥാനിലെ കോൺഗ്രസ് പ്രതിസന്ധിക്ക് തിരശീല വീണു:സച്ചിനും ഘെലോട്ടും നേരിൽ കണ്ടു

Share News

ജെയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധി മാറുന്നു.വി​മ​ത​നീ​ക്ക​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യി സ​ച്ചി​ന്‍ പൈ​ല​റ്റും മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടും നേ​രി​ല്‍​ക്ക​ണ്ടു. മുഖ്യമന്ത്രി അശോക് ഘെലോട്ടിന്‍െ്‌റ വസതിയില്‍ നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ സച്ചിന്‍ പൈലറ്റ് പങ്കെടുത്തു. ഘേലോട്ടുമായി ഹസ്തദാനം ചെയ്തുകൊണ്ടാണ് സച്ചിന്‍ പൈലറ്റ് വൈരം മറഞ്ഞത്. നാളെ രാജസ്ഥാന്‍ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെയാണ് കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം ചേര്‍ന്നത്. സച്ചിന്‍ പൈലറ്റിനൊപ്പം വിമത എം.എല്‍.എമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞ ഒരു മാസം നീണ്ട രാഷ്ട്രീയ പ്രതിസന്ധിയാണ് രാജസ്ഥാനില്‍ തിരശീല വീണത്. മുഖ്യമന്ത്രി അശോക് ഘെലോട്ടുമായി കടുത്ത ഭിന്നതയിലായതോടെയാണ് സച്ചിന്‍ പൈലറ്റ് എം.എല്‍.എമാരെ കൂട്ടി വിമത നീക്കം നടത്തിതത്. 18 എം.എല്‍.എമാര്‍ക്കൊപ്പം സച്ചിന്‍ പൈലറ്റ് ബി.ജെ.പിയിലേക്ക് പോയേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നടത്തിയ ഇടപെടലിനെ തുടര്‍ന്ന് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് ക്യാമ്ബില്‍ മടങ്ങിയെത്തുകയായിരുന്നു.

ഇതിനിടെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കാന്‍ ബി.ജെ.പി നീക്കം തുടങ്ങി. ഘെലോട്ട് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെയും രാജസ്ഥാന്‍ പ്രതിപക്ഷ നേതാവ് ഗുലാബ് ചാന്ദ് കട്ടാരിയയും വ്യക്തമാക്കിയിരുന്നു.

Share News