
കര്ട്ടന് പിന്നിലുള്ള ഈ കളികൾ എല്ലാരും (പത്രക്കാരും മാധ്യമങ്ങളും രാഷ്ട്രീയക്കാരും പൊതുജനങ്ങളും) മനസിലാക്കണം.
കോവിഡിനെക്കുറിച്ചുള്ള അമിതമായ വിഭ്രാന്തി
മുൻ ഡിജിപി ജേക്കബ് പുന്നൂസ് താഴെ എഴുതിയിരിക്കുന്നത് (Comment-ൽ കൊടുത്തിട്ടുണ്ട് വായിക്കണം. കോവിഡിനെക്കുറിച്ചുള്ള അമിതമായ ഭീതി മനുഷ്യന്റെ മനസിനെ തന്നെ മരവിപ്പിക്കുന്നു.
എല്ലാരും അതിജീവനത്തിനായി നെട്ടോട്ടമാണ് (മറ്റുള്ളവരുടെ തലയിൽ ചവിട്ടിയിട്ടാണെങ്കിലും). മരിച്ചവരെ അടക്കിക്കൂടാ! സ്വന്തം വീട്ടിൽ പോലും ക്വാറന്റൈനിൽ താമസിച്ചുകൂടാ! ക്വാറന്റൈനിൽ കഴിയുന്നവരുടെ വീടിനു കല്ലെറിയുന്നു !!! എന്തെല്ലാം ഭീതികളും തൊട്ടുകൂടായ്മകളുമാണ്? എന്തിനാണ് ഈ അമിതമായ ഭയപ്പാട്?
1. ഈ വിഭ്രാന്തി സൃഷ്ടിക്കുന്നതിൽ പത്രങ്ങളും ടിവികളും രാഷ്ട്രീയക്കാരും എല്ലാവരും ഉത്തരവാദികളാണ്. ഇതൊരുതരം മനോരോഗമാണ്. സൈക്കോസിസ്. ഇത് തിരുത്തിയേ പറ്റൂ. പത്രം തുറന്നാൽ, ടിവി ഓൺ ചെയ്താൽ ഇതല്ലാതെ വെറ വാർത്തയില്ല!!!
2. ലോകത്തിൽ ആകെ 4,03,401 മനുഷ്യരാണ് കോവിടുമൂലം മരിച്ചത്. ലോകത്തിൽ കാൻസർ കൊണ്ട് ഇക്കൊല്ലം തന്നെ (ഇതേകാലയളവിൽ) 35,00,000 പേര് മരിച്ചു. അതത്ര പ്രധാനമല്ല !!! 2018-ൽ ഇന്ത്യയിൽ മാത്രം 8,82,000 കുഞ്ഞുങ്ങൾ അഞ്ചു വയസിനു താഴെയുള്ളവർ മരിച്ചു; 69 ശതമാനവും പട്ടിണി കൊണ്ടാണ്. ഇക്കൊല്ലം അതിൽ കൂടുതലായിരിക്കും. ഇതൊന്നും വാർത്തയല്ല!
3. ഇന്ന് വരെ 70 ലക്ഷം പേർക്കാണ് കോവിഡു രോഗം വന്നത്. ഇതിൽ 35 ലക്ഷവും (50% -ലേറെ) സുഖം പ്രാപിച്ചു പോയി. സുഖം പ്രാപിക്കുന്നത് വർത്തയേയല്ല!!
4. എന്തിനാണ് ലോകാരംഭം മുതൽ ഇന്ന് വരെ കോവിഡു രോഗം വന്നവരുടെ കണക്കു നിത്യേന പറയുന്നത്? ഇപ്പോൾ രോഗമുള്ളവരുടെ കാര്യം പറഞ്ഞാൽ പോരെ?
5. ഇപ്പോൾ ഇന്ന് വാസ്തവത്തിൽ 31,87,922 പേര് മാത്രമേ കോവിഡു രോഗികളായിട്ടുള്ളൂ. ഇതിൽ 31,34,172 പേരുടെ രോഗവും നിസ്സാരമാണ്. അതായത് 98%ത്തിന്റെയും രോഗം നിസ്സാരമാണെന്നു; തലവേദന പനി ചുമ ഇവ വരും; പത്തുദിവസത്തിനകം സുഖം പ്രാപിക്കും. ലോകത്തിലാകെ 53,750 പേരുടെ രോഗമേ സീരിയസ് ആയിട്ടുള്ളൂ. അത് വെറും രണ്ടു ശതമാനം മാത്രം !!!
6. ഇവിടെ മദ്യവില്പന തുടങ്ങിയപ്പോൾ മുതൽ എത്രയോ കൊലപാതകങ്ങളാണ് നടക്കുന്നത്? എന്തുകൊണ്ടാണ് മദ്യവില്പന വേണ്ടെന്നു വെക്കാത്തതു? മാന്യമായ അകലം പാലിക്കണമെന്ന് നിയമം ഉണ്ടായിട്ടും എന്തുകൊണ്ടാണ് മദ്യഷാപ്പുകളുടെയും ബാറുകളുടെയും മുൻപിലുള്ള ജനക്കൂട്ടത്തെയും അവർ മുഖാവരണം ധരിക്കാത്തതിനെയും കുറിച്ച് പരാതി ഇല്ലാത്തതു?
7. എന്തൊക്കെ പറഞ്ഞാലും, എന്തൊക്കെ നിയമങ്ങൾ കൊണ്ടുവന്നാലും, എത്രയൊക്കെ പേടിപ്പെടുത്തി നിർത്തിയാലും, ഇവിടെ രോഗികളുടെ എണ്ണം കൂടും; ഇന്ത്യയിൽ രോഗികളുടെ എണ്ണം അമേരിക്കയുടേതിനേക്കാൾ കൂടുമെന്നതിനു സംശയമില്ല. ജനങ്ങൾ മുൻകരുതൽ എടുക്കാത്തതുകൊണ്ടു തന്നെയാണ്. അതിന്റെ കാരണം ജനങ്ങൾ ബോധവാന്മാരല്ല എന്നത് തന്നെ. കേരളത്തിൽ ഇത്രയേറെ കര്ശനമായി കോവിഡുപ്രതിരോധം നടത്തുമ്പോഴും മറ്റു സംസഥാനങ്ങളിൽ ഉത്സവത്തിനെന്നപോലെയാണ് ആൾക്കാർ നിരത്തുകളിൽ നിറയുന്നത്. പാത്രം കൊട്ടി അനുമോദിക്കണമെന്നു പറഞ്ഞപ്പോൾ ചെണ്ടയുമെടുത്തു ഉത്സവം നടത്തിയത് കണ്ടതല്ലേ? തിരി തെളിക്കണമെന്നു പറഞ്ഞപ്പോൾ നിരത്തുകളിൽ പന്തംകൊളുത്തി പ്രകടനം നടത്തിയതും നാം കണ്ടതാണ്. ഇങ്ങനെയുള്ളോരു രാജ്യത്തു എങ്ങനെ രോഗം പടരാതിരിക്കും? പടരും. പക്ഷെ 98 ശതമാനത്തിന്റെയും രോഗം നിസ്സാരമായിരിക്കും, രോഗം വന്നെന്നുപോലും പലരും അറിയുകയില്ല. രോഗം വന്നാൽപോലും ടെസ്റ്റ് നടത്താനുള്ള സൗകര്യം പോലും കോടിക്കണക്കിനു ജനങ്ങൾക്ക് കിട്ടുകയില്ല. പാവങ്ങൾ ചെന്നാൽ ഓടിച്ചു വിടും, അത്രതന്നെ
.8. ആശുപത്രികിടക്കകളേക്കാൾ രോഗികൾ ഉണ്ടായാൽ എന്ത് ചെയ്യും? വീടുകളിൽ ചികിത്സ നടത്തും!!! ഡൽഹിയിലും മുംബൈയിലുമൊക്കെ അങ്ങനെയാണ് ഇപ്പോൾത്തന്നെ നടക്കുന്നത്. അവിടെ ഇപ്പോൾ Housing society കൾ അവരവരുടെ രോഗികളെ ചികിൽസിക്കാൻ, ചില അപ്പാർട്മെന്റുകൾ ഒഴിച്ചിട്ടു ചികിൽസിക്കുകയാണ്. അതാണ് ചെലവുകുറവെന്നും അവർ കണ്ടെത്തിയിരിക്കുന്നു. ബോംബെയിലും ഡെൽഹിയിലുമൊക്കെ കോവിഡുരോഗചികിത്സക്ക് 5000 മുതൽ 35000 രൂപ വരെ ദിവസേന കൊടുത്താണ് പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ ചികിത്സ നടത്തുന്നത്. അവിടെ ഏതെങ്കിലും പാവപ്പെട്ടവന് കോവിഡു വന്നാൽ മരിക്കുകയല്ലാതെ മാർഗ്ഗമുണ്ടോ?
9. ഈ രോഗം വന്നാൽ അതിനു ചികിത്സയുണ്ടെന്നു ഇന്ന് ഡോക്ടർസിനും നേര്സുമാർക്കും അറിയാം. ICMR-ന്റെ പ്രോട്ടോകോൾ അനുസരിച്ചാണ് അവർ ചികിത്സ നടത്തുന്നത്. കേരളത്തിലെ ആരോഗ്യരംഗത്തുള്ളവർ ഫലപ്രദമായി ചികിത്സനൽകാൻ കഴിവുള്ളവരാണെന്നു ഇതിനോടകം തെളിയിച്ചിട്ടുണ്ട്. ഇവിടെ 1% താഴെ മാത്രമേ മരണം ഉണ്ടായിട്ടുള്ളൂ.ഇവിടെ മരിച്ചിട്ടുള്ളവരെല്ലാം വേറെ പ്രമാദമായ രോഗമുള്ളവരായിരുന്നു.
10. ഇന്നൊരു വാർത്തകൂടെയുണ്ട്. Hydroxychloroquinne കോവിഡിന് ഫലപ്രദമല്ല എന്ന രീതിയിലുള്ള ഒരു ഗവേഷണ പ്രബന്ധം പ്രസിദ്ധമായ The Lancet മാസികയിൽ പ്രസിദ്ധം ചെയ്തിരുന്നത് പ്രസ്തുത മാസികയുടെ പത്രാധിപർ പിൻവലിച്ചിരിക്കുന്നു. (ഈ കാര്യത്തിൽ മുഖ്യ പങ്കു വഹിച്ചിരുന്നത്: പ്രൊഫ്. Mandeep Mehra, Sapan Desai എന്ന രണ്ടു ഇന്ത്യക്കാരാണ്. ആ പ്രബന്ധത്തിൽ അവതരിപ്പിച്ചിരുന്ന ഡാറ്റ വിശ്വാസയോഗ്യമല്ല എന്ന് കണ്ടതിനെ തുടർന്നാണ് ഇങ്ങനെ പ്രബന്ധം നീക്കം ചെയ്യേണ്ടിവന്നത്). അതിന്റെ പരിണതഫലം എന്താണ്? Hydroxychloroquinne കോവിഡുചികില്സക്ക് ഫലപ്രദമല്ല എന്ന വാദം പൊളിഞ്ഞു; Hydroxychloroquinne കോവിഡുചികില്സക്ക് ഉപയോഗിക്കാം എന്ന് സാരം. ICMR-ന്റെ പ്രോട്ടോകോളിൽ Azythromycin-നും Hydroxychloroquinne-നും എടുത്തുപറഞ്ഞിട്ടുള്ള മരുന്നുകളാണ്. ഇവ ഫലപ്രദമായി ഇന്ത്യയിലെ കോവിഡുചികിത്സയിൽ ഉപയോഗിക്കുന്നതുമാണ്. Hydroxychloroquinne-നുവേണ്ടി വാദിച്ചിരുന്നത് ഫ്രാൻസിലെ Prof. Didier Raoult (ദിദിയെ റൗ) ആണ്. അദ്ദേഹം Azythromycin-നും Hydroxychloroquinne-നും കൊണ്ട് ചികിൽസിച്ച 1060 പേരിൽ 98 ശതമാനത്തിനും രോഗം സുഖമായി. ഇതിനെ നിസ്സാരവൽക്കരിക്കുവാനാണ് The Lancet-ൽ മുൻപറഞ്ഞ കള്ളപ്രബന്ധം പ്രസിദ്ധീകരിച്ചത്. അമേരിക്കൻ ഫർമാ & വാക്‌സിൻ ലോബിയുടെ കറുത്ത കരങ്ങൾ അതിന്റെ പിന്നിലുണ്ടെന്ന് ന്യായമായും കരുതാം. Paid ന്യൂസ് പോലെ, paid റിസർച്ച് പേപ്പർ !!!
11. ഇത്രയേറ വിഭ്രാന്തി കോവിഡിനെക്കുറിച്ചു സൃഷ്ടിക്കുന്നതിന്റെ പിന്നിലും മുകളിൽ പറഞ്ഞ ഫർമാ-വാക്‌സിൻ ലോബികൾ ഉണ്ടെന്നാണ് എന്റെ വിശ്വാസം. വളരെയേറെ പണം മുടക്കി വാക്‌സിൻ നിർമിച്ചു വരുമ്പോഴേക്കും ഫലപ്രദമായ ചികിത്സ ഉണ്ടെന്നു വരുകയോ കോവിഡിനെ കുറിച്ചുള്ള ഭയം ഇല്ലാതാകുകയോ ചെയ്താലുള്ള സ്ഥിതി ഒന്ന് ആലോചിച്ചു നോക്കൂ!!! മുടക്കിയ പണം മുഴുവൻ വെറുതെയായില്ലേ! കോവിഡു ഇല്ലാതായാലുള്ള പണനഷ്ടം ഒന്ന് ആലോചിച്ചു നോക്കൂ. വാക്‌സിൻ ഒരു വലിയ ബിസിനസ് ആണ്. പൂനയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (SII) ഇപ്പോൾ തന്നെ ഓസ്‌ഫോർഡ് ഗ്രൂപ്പിന്റെ (ഇതിൽ ബിൽ ഗേറ്റ്സ് പങ്കാളിയാണ്) വാക്‌സിൻ നിർമ്മിക്കുവാൻ ശ്രമിക്കുകയാണ്. ഒരു ഡോസിന് വില ആയിരം രൂപയാണ്. അവർ സെപ്റ്റംബറിൽ 50 ലക്ഷം ഡോസ് നിർമ്മിക്കും; പിന്നെ ഓരോ മാസവും ഒരു കോടി ഡോസ് നിർമ്മിക്കും. അതിന്റെ വരുമാനം ഒന്ന് കണക്കുകൂട്ടി നോക്കിക്കേ? ലോകത്തിലുള്ള 700 കോടി ജനങ്ങൾക്കു മുഴുവൻ ഈ വാക്‌സിൻ നിര്മിച്ചാലുള്ള വരുമാനം കണക്കുകൂട്ടി നോക്കിക്കേ?
12. ഈ ദിവസങ്ങളിൽ അമേരിക്കൻ കമ്പനിയായ ഗിലെയാദ് സയൻസസ് (Gilead Sciences) “Redemsivir” എന്ന മരുന്ന് കോവിഡിന് ഫലപ്രദമാണെന്നു പറഞ്ഞു രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയിലെ ചില ഫർമാ കമ്പനികൾ അത് നിര്മിക്കുവാനും ശ്രമിക്കുന്നുണ്ട്. അത് ഇറക്കുമതി ചെയ്യുവാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചിട്ടുമുണ്ട്. അതിന്റെ വില കേട്ടാൽ കോവിഡു തന്നെ ഓടിപ്പോകും! ഒരു 100mg ഡോസിന് വെറും 15000/- രൂപയാണ്! അങ്ങനെ 10 ഡോസ് കൊടുക്കണം സുഖമാകണമെങ്കിൽ; ഇത് 5 ഡോസ് ആയി കുറക്കാമോ എന്നും അവർ പരീക്ഷിക്കുന്നുണ്ട്. ചെലവ് ആലോചിച്ചു നോക്കൂ! നിസ്സാര വിലയുള്ളതും ഇന്ത്യയിൽ നിര്മിക്കുന്നതുമായ Hydroxychloroquinne മരുന്ന് പോരത്രേ! വിലകൂടിയ redemsivir തന്നെ വേണം! ഇതാണ് മരുന്നിന്റെ ബിസിനസ്. ഈ വിലയേറിയ മരുന്നുകളും വാക്‌സിനും കോടിക്കണക്കിനു ചെലവാകണമെങ്കിൽ ഈ ഭീതി എന്നും നിലനിന്നേ തീരൂ. കര്ട്ടന് പിന്നിലുള്ള ഈ കളികൾ എല്ലാരും (പത്രക്കാരും മാധ്യമങ്ങളും രാഷ്ട്രീയക്കാരും പൊതുജനങ്ങളും) മനസിലാക്കണം. അനാവശ്യമായ ഭീതി ഒഴിവാക്കണം. യാഥാർഥ്യബോധത്തോടെ പക്വതയോടെ ഇക്കാര്യം നോക്കിക്കാണണം, നോക്കിക്കാണാൻ ജനങ്ങൾക്കു ഇടയാകണം
.Fr. Cyriac Thundiyil
കൊറോണാ എങ്ങനെ പ്രതിരോധിക്കാം എന്ന് താഴെക്കാണുന്ന ലിങ്കിൽ കയറി എൻറെ യൂട്യൂബ് ചാനൽ കാണുക
Cyriac ThundiyilJacob PunnooseJune 4 at 8:43 AM · Shared with Public
മരിച്ചാലും പിടിവിടാതെ കോവിഡ്! താൻ കോവിഡ്രോഗിയാണെന്ന് അറിയാതെ മരിച്ച അച്ചൻ!ദീർഘനാൾ ആശുപത്രിയിൽ കിടന്നിട്ടും കോവിഡ് രോഗിയാണെന്നറിയാത്ത സംവിധാനങ്ങൾ!അച്ചനെവിടുന്നു കോവിടു കിട്ടി എന്നറിയാതെയുഴലുന്ന അന്വേഷകർ! കോവിടെന്ന് കേട്ടാൽ ഭയന്ന് പ്രതികരിക്കുന്ന ജനങ്ങൾ!മൃത ശരീരം എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്നദുഃഖിതരായ ബന്ധുക്കൾ !അച്ചനു വേണ്ടിപ്പോലും സെമിത്തേരിയിൽ vault നൽകാനോ കുഴിയെടുക്കാനോ സമ്മതിക്കാത്ത ജനം.സെമിത്തേരിയിൽ കുഴിയെടുത്താലെന്താ കുഴപ്പം എന്നെത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. മറ്റു കുഴികളിലും മരിച്ചവർ തന്നെയല്ലേ ? അവിടെ ആർക്കു രോഗം പടരാൻ ? വൈറസ് സ്വയം സഞ്ചരിക്കയില്ല. അത് ജീവനില്ലാത്ത ശരീരങ്ങളിൽ ദീർഘനാൾ നിലനിന്ന് മറ്റുള്ളവരിലേക്ക് വ്യാപിക്കുകയുമില്ല.മരിച്ചവരെ ഇങ്ങനെ മ്ലേച്ഛരാക്കരുത്. രോഗികളെ കല്ലെറിയരുത്. കോവിഡിനെ അകാരണമായി ഭയക്കരുത്. അതിശീഘ്ര വ്യാപനം തടയാൻ കഴിഞ്ഞാൽ , കോവിടിന്റെ മാരകശ്ശേഷി മറ്റു മിക്കവാറും അസുഖങ്ങളെക്കാൾ കുറവാണ്. സിംഗപ്പൂരിലും ഖത്തറിലുമായി ഒരു ലക്ഷം പേർക്ക് ഈ രോഗം ഉണ്ട് : അതിൽ 70 പേർ മാത്രം മരിച്ചു. ആയിരത്തിൽ ഒരാൾ പോലുമില്ല. നേരത്തെ കണ്ടുപിടിച്ചു മതിയായ ശുശ്രുഷ നൽകിയാൽ മരണനിരക്ക് ആ രീതിയിൽ കുറയ് ക്കാൻ കഴിയുമെന്നതാണ് അവിടങ്ങളിലെ അനുഭവം. പേടിച്ചു വിരണ്ടു പരിഭ്രാന്തരായി ശവക്കുഴി തോണ്ടുന്നത് തടഞ്ഞു തടഞ്ഞു നാം അവസാനം ചെന്നെത്തുന്നത് മരവിച്ച മനുഷ്യത്വത്തിന്റെ ശവക്കുഴിയിലാരിക്കും.കോവിടാണെന്നാരുമറിയാതെ മരിച്ചവർ ഭാഗ്യവാന്മാർ! എന്തെന്നാൽ അവർക്കു കിടക്കാൻ ശവക്കുഴികൾ ലഭിക്കും..അച്ചന്റെ ശരീരത്തിനോ ശാന്തി ലഭിച്ചിട്ടില്ല: സവിനയം ദുഃഖത്തോടെ , അച്ചന്റെ ആത്‌മാവിന് ശാന്തി നേരുന്നു ..

Cyriac Thundiyil(Cyriac Thomas Thundiyil)
:https://m.facebook.com/story.php?story_fbid=10216249349257407&id=1563154588&sfnsn=wiwspwa&extid=shf1hsxiGUQIr5h6
20Thomas Robin, Mathew Kottavathuckal and 18 others5 comments5 sharesLikeComment

Share