” തങ്ങളുടെ കുട്ടികൾ പെൺകുട്ടികളാണല്ലോ” എന്ന് വ്യാകുലപ്പെടുന്ന എല്ലാ മാതാപിതാക്കൾക്കും സമർപ്പിക്കുന്നു.

Share News

ഇന്ന് എന്റെ മഹാലക്ഷ്മിക്ക് പതിനേഴിന്റെ തിളക്കം.

ഒരുപാടു സ്നേഹത്തോടെ ഞങ്ങളുടെ പിറന്നാൾ ആശംസകൾ

ഈ മഹാലക്ഷ്മിക്ക് പിന്നിൽ ഒരു കഥയുണ്ട്.2003ൽ ഡൽഹിയിൽ വച്ച് മകൾ പിറന്നു പിറ്റേ ദിവസം ഞാൻ office ൽ എത്തി ഈ സന്തോഷത്തിന്റെ മധുരം പങ്കു വച്ച് M.D ആയിരുന്ന S.D Baveja സാറിനോടു പറഞ്ഞു എനിക്ക് ഒരു പെൺകുട്ടി പിറന്നിരിക്കുന്നു മധുരം സ്വീകരിച്ചാലും. അദ്ദേഹം പറഞ്ഞു നീ പറഞ്ഞത് ശരിയല്ല. പെൺകുട്ടി എന്ന് പറഞ്ഞിടത്ത് മഹാലക്ഷ്മി എന്ന് ചേർത്ത് ഒന്നുകൂടി പറയുക. അങ്ങനെ എന്നെ കൊണ്ടു തിരുത്തി പറയിപ്പിച്ചതിനു ശേഷം അദ്ദേഹം സന്തോഷത്തോടു കൂടി മധുരം സ്വീകരിച്ച് അനുഗ്രഹിച്ചു.

ഇന്ന് ഞാൻ അദ്ദേഹത്തിന്റെ ആ വാക്കിന്റെ അർത്ഥം മനസ്സിലാക്കുന്നു. എന്റെ മോൾ ആൻ മരിയ രണ്ടാം ക്ലാസ്സ് മുതലാണ് സൗദിയിൽ പഠനം തുടങ്ങിയത്. പഠനത്തിൽ ഒരു average student ആയിരുന്നു. എങ്കിൽ sports ലും മറ്റ് activity യിലും അവൾ മിടുമിടുക്കി ആയിരുന്നു. രണ്ടു മുതൽ പത്തു വരെയുള്ള ഒമ്പതു വർഷക്കാലം കൊണ്ട് അവൾ ഏതാണ്ട് 45 ഓളം മെഡലുകളും, ട്രോഫികളും, മെമന്റോസും കരസ്ഥമാക്കി. ഇതിൽ ഗൈഡ്സിന്റെ second top മെഡലായ രാജ്യ പുരസ്കാർ ഉൾപ്പെടുന്നു. അവളുടെ sportsman spirit എടുത്തു പറയേണ്ടതാണ്. ഒരിക്കൽ സ്ക്കൂളിലെ ടെന്നിസ് കളിയുടെ ഫൈനലിൽ കളിയുടെ ഇടക്ക് അവളുടെ കാൽപത്തി തിരിഞ്ഞു പോയി ഉഗ്രമായ വേദനയിൽ അവൾ ആ കളി complete ചെയ്തു. ജയിക്കണ്ട കളി അവളുടെ പരിക്കുമൂലം തോറ്റുപോയി. കളിക്കു ശേഷം അവൾ തളർന്നു court ൽ വീണു എല്ലാർക്കും അത്ഭുതമായി ഇവൾ എങ്ങനെ കളി തുടർന്നു. പെട്ടെന്ന് കോരിയെടുത്തു ഹോസ്പിറ്റലിൽ കൊണ്ടുപോയി കാലു മുഴുവൻ പ്ലാസ്റ്ററിട്ടു വീട്ടിലെത്തിച്ചു.

പിറേറ ദിവസം ക്ലാസ്സ് ടീച്ചറുടെ വിളിയെത്തി ആൻ മരിയയെ സ്ക്കൂളിൽ വിടാതിരിക്കരുത് കാരണം ഈ ഒമ്പതു വർഷവും 💯 attedents holder ആണ് അവൾ. ഈ സ്ക്കൂളിന്റെ ചരിത്രത്തിന്റെ ഭാഗമാണ് അവൾ ഞങ്ങൾ അവളെ എടുത്തു കൊണ്ട് പൊയ്ക്കൊള്ളാം അങ്ങനെ അവൾ ആ കാലുമായി തന്റെ ചരിത്രനേട്ടം സ്വന്തമാക്കി. ഇനിയും Guide ന്റെ top മെഡലായ രാഷ്ട്രപതി പുരസ്കാർ കരസ്ഥമാക്കണമെന്ന് അവൾക്ക് അതിയായ ആഗ്രഹമുണ്ട് അത് സഫലീകരിക്കുവാൻ സർവ്വ ശക്തനായ ദൈവം ഇടവരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അങ്ങനെ S.D.Baveja സാറിന്റെ മഹാലക്ഷ്മി എന്ന വാക്കിന് എന്റെ മകൾ ആൻ മരിയ ചാരുതയേകി.

ഈ ഒരു പോസ്റ്റ് ” തങ്ങളുടെ കുട്ടികൾ പെൺകുട്ടികളാണല്ലോ” എന്ന് വ്യാകുലപ്പെടുന്ന എല്ലാ മാതാപിതാക്കൾക്കും സമർപ്പിക്കുന്നു. നിങ്ങൾക്കും പതിനഞ്ച് വർഷങ്ങൾക്കിപ്പുറം പെൺകുട്ടി എന്ന് വാക്കിന് മഹാലക്ഷ്മി എന്ന അർത്ഥം നെഞ്ചോടു ചേർക്കാൻ സാധിക്കും. തീർച്ച.

ഈ നേട്ടങ്ങളെല്ലാം ദൈവത്തിന്റെ ദാനം മാത്രം എന്ന് ഏറ്റു പറഞ്ഞു കൊണ്ട് മകളുടെ തുടർന്നുള്ള ജീവിതത്തിലും ദൈവമേ തുണയാകണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട്. ഒപ്പം നിങ്ങളുടെ എല്ലാം പ്രാർത്ഥനയിലും ഞങ്ങളേയും ഓർക്കണമേ എന്നപേക്ഷിക്കുന്നു. പ്രാർത്ഥനയോടെ

Benson Philip

“ആത്മാർത്ഥമായ പ്രാർത്ഥന ഒരു ദിനചര്യ ആക്കിയാൽ അത്ഭുതങ്ങൾ നിങ്ങളുടെ ജീവിതത്തിൽ പൂമഴയായി പെയ്തിറങ്ങും “

Share News