
രണ്ടു വട്ടം തുടർച്ചയായി കേരളം ഭരിച്ചിട്ടും സംസ്ഥാനത്തിന് വേറെ ഒരു വരുമാനമാർഗവും കണ്ടെത്താൻ കഴിയാതെ ലോട്ടറിയിലും മദ്യത്തിലും മാത്രം ആശ്രയിച്ചു ഇപ്പോഴും മുന്നോട്ടു പോകുന്നു..
ഭാഗ്യം വിഷത്തിന് മാത്രം വില കൂട്ടിയിട്ടില്ല..

ഇത്രേം നശിച്ച ഒരു കേരളാ ബജറ്റ് ഇതാദ്യം..
ഒന്നാമതെ അവശ്യ സാധനങ്ങൾക്കെല്ലാം തീ വില ആണ് നാട്ടിൽ.. കുറേ നാളായിട്ട് അരിയുടെയൊക്കെ വില 20 രൂപയോളം ആണ് കിലോയ്ക്ക് കൂടിയിരിക്കുന്നത്..
അതിന്റെ കൂടെ ആണ് മറ്റ് സകല കാര്യങ്ങൾക്കും ഇപ്പൊ ബജറ്റിൽ വില കൂട്ടിയിരിക്കുന്നത്..
അഞ്ച് വർഷം ഒന്നിനും വില കൂട്ടില്ല എന്ന് പറഞ്ഞാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ആദ്യം ഭരണത്തിൽ കേറിയത്..
ആ വാർത്ത വന്ന ‘ദേശാഭിമാനി’ പത്രത്തിനു മാത്രം വില കൂടിയില്ല എന്നത് മിച്ചം.. ബാക്കി എല്ലാത്തിനും കൂടി.
.പെട്രോൾ ഡീസൽ വിലയിൽ രണ്ടു രൂപാ കൂട്ടിയതാണ് ഏറ്റവും കഠിനം..

ഒന്നാമതെ കേന്ദ്രത്തിന്റെ വക ഒടുക്കത്തെ വില ആണ് രണ്ടിനും അതിന്റെ കൂടെയാണ് ഇനി കേരളത്തിന്റെ വകയുള്ള കൂട്ടലും..
രണ്ടു വട്ടം തുടർച്ചയായി കേരളം ഭരിച്ചിട്ടും സംസ്ഥാനത്തിന് വേറെ ഒരു വരുമാനമാർഗവും കണ്ടെത്താൻ കഴിയാതെ ലോട്ടറിയിലും മദ്യത്തിലും മാത്രം ആശ്രയിച്ചു ഇപ്പോഴും മുന്നോട്ടു പോകുന്നു..

എന്നിട്ട് തള്ളി വിടുന്നത് കേരളം No.1 ആണെന്നും.. ഒരു വ്യവസായവും തുടങ്ങാൻ സമ്മതിക്കില്ല..അഥവാ തുടങ്ങിയാലോ കൊടി കുത്താൻ മത്സരിച്ചു എല്ലാവനും മുന്നിൽ കാണും..
മലയാളിയുടെ ഗതികേട്..കേരളാ സർക്കാരിനോട് ഒരപേക്ഷയുണ്ട് അടുത്ത തവണ കൊടുക്കുന്ന കിറ്റിൽ ഒരു പാക്കറ്റ് വിഷം കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു..

Joji Kolenchery