രേഖയുടെ ഒറിജിനൽ, ഫോട്ടോകോപ്പി, സർട്ടിഫൈഡ് കോപ്പി ഇവയുടെ താരതമ്യപഠനം.

Share News

ഞാൻ കഴിഞ്ഞ 12 ഭാഗത്തിലും വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വളരെ വിശദമായിത്തന്നെ പ്രതിപാദിച്ചു വരുന്നത് എന്റെ സുഹൃത്തുക്കൾക്ക് അത് ഗുണപ്രദം ആകണം എന്നുള്ള ഉദ്ദേശത്തോടുകൂടിയാണ്. അത്യാവശ്യ സന്ദർഭങ്ങളിൽ രേഖയുടെ പോരായ്മ മൂലം ദുരിതമനുഭവിക്കുന്ന നിരവധി വ്യക്തികളെ എന്റെ കഴിഞ്ഞ ഔദ്യോഗിക ചുമതലകൾക്കിടയിൽ യിൽ ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്. എന്റെ കഴിഞ്ഞ നിയമ വിഷയങ്ങൾ സംബന്ധിച്ച എല്ലാ പോസ്റ്റുകൾക്കും ലഭിച്ച ചില പ്രതികരണങ്ങൾ ഇനിയും കൂടുതൽ വിശദീകരണങ്ങൾ നൽകുവാൻ നിർബന്ധമാക്കുകയാണ്.

രജിസ്റ്റർ ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന ഒറിജിനൽ രേഖകളുടെ സർട്ടിഫൈഡ് കോപ്പി ഒറിജിനൽ തന്നെയാണെന്ന് പലരും ഇപ്പോഴും തെറ്റിദ്ധരിച്ചിരിക്കുകയാണ്. സർട്ടിഫൈഡ് കോപ്പിയെ ഒരിക്കലും ഒറിജിനൽ ആയി കാണാൻ കഴിയില്ല. അത് വെറും പകർപ്പ് മാത്രമാണ്. ഒറിജിനലിനു പകരം പകർപ്പ് ലഭിച്ചിട്ട് ഒരു കാര്യവുമില്ല. അടിയാധാരങ്ങൾ ഒറിജിനൽ കാണേണ്ടതിനുപകരം ചിലർ പകർപ്പും ആയി വന്ന് ഇത് ഒറിജിനൽ ആണെന്ന് പറഞ്ഞ് അനാവശ്യമായി തർക്കിക്കുന്നു. അടിയാധാരങ്ങളുടെ 13 വർഷത്തെ ഒറിജിനൽ കാണണമെന്ന് നിർബന്ധം വയ്ക്കുന്നതിന് കാരണം നമ്മൾ വാങ്ങുന്ന വസ്തുവിന്മേൽ യാതൊരു വിധത്തിലുള്ള ബാധ്യതകളും ഇല്ല എന്ന് ഉറപ്പുവരുത്താനാണ്. ചിലർ അടിയാധാരങ്ങളുടെ ഫോട്ടോസ്റ്റാറ്റുമായി വരുന്നു. ഫോട്ടോ സ്റ്റാറ്റസുകൾ അറ്റസ്റ്റ് ചെയ്തിട്ടുമില്ല. അറ്റസ്റ്റ് ചെയ്യാത്ത ഫോട്ടോസ്റ്റാറ്റുകൾക്ക് വെറും വെള്ളക്കടലാസിന്റെ വില മാത്രമേ ഉള്ളൂ. അതിനാൽ വാങ്ങുന്ന വസ്തുവിന്റെ ആധാരം ചെയ്തതിനുശേഷം അതിന്റെ 13 വർഷത്തെ അടിയാധാരങ്ങൾ മുഴുവൻ നോട്ടറിയെ കൊണ്ട് അറ്റസ്റ്റ് ചെയ്തു വെക്കേണ്ടതാണ്.

ഒരു ബാങ്കും അനാവശ്യമായ നിയമങ്ങൾ വെച്ച് ലോൺ നിരസിക്കാറില്ല. നാം ലോണിനു വേണ്ടി അപേക്ഷിക്കുമ്പോൾ നാം പണയപ്പെടുത്തുന്ന വസ്തു പൂർണ്ണമായും സ്വന്തമാണെന്നും യാതൊരുവിധ നിയമ ബാധ്യതകളും ഇല്ലാത്തതാണ് എന്നും ബോധ്യപ്പെടുത്തേണ്ടത് നമ്മുടെ കടമയാണ്

.Tony Joseph Punchakunnel

(തുടരും)

(ലേഖകൻ കണ്ണൂർ കാസർഗോഡ് ജില്ലയിലെ വിവിധ കോടതികളിൽ അഭിഭാഷകനായി ജോലി ചെയ്യുന്നു.
Contact No-9447320451)

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു