വൈസർ ഷീൽഡ് ഫേസ് മാസ്ക് വിതരണം ചെയ്തു.

Share News

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയും, യു എസിലെ പി.എസ്. ജി ഗ്രൂപ്പ്സി.ഇ.ഒ യുമായ ജിബി പാറയ്ക്കലും സംയുക്തമായി കേരളത്തിലെ വിവിധ രൂപതകളിലെ ആശുപത്രികളിൽ ഡോക്ടർമാർക്കും നേഴ്സുമാർക്കും ഉപയോഗിക്കാനുള്ള വൈസർ ഷീൽഡ് ഫേസ് മാസ്ക് വിതരണം ചെയ്തു.കോവിഡ് – 19 പ്രതിരോധ പ്രവർത്തകർക്കുള്ള ഷീൽഡ് ഫേസ് മാസ്കുകളുടെവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്നിർവ്വഹിച്ചു. ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലവും ഡയറക്ടർ ഫാ. ജിയോകടവിയും ചേർന്ന് ആർച്ച്ബിഷപ്പിന് മാസ്കുകൾ കൈമാറി. ആർച്ച്ബിഷപ്പ് ജൂബിലി മിഷൻ മെഡിക്കൽ കോളേജ് അസ്സോ. ഡയറക്ടർ മോൺ. പോൾ പേരാമംഗലത്തിന് മാസ്കുകൾ കൈമാറി. രൂപത പ്രസിഡന്റ് അഡ്വ.ബിജു കുണ്ടുകുളം,ഗ്ലോബൽ സെക്രട്ടറി തൊമ്മി പിടിയത്ത് , ജൂബിലി മിഷൻ മെഡിക്കൽ കോളേജ് സി.ഇ.ഒ.ഡോ. ബെന്നി ജോസഫ് , ഡോ. ബിൻസ്, ജോൺസൻ ജോർജ്, റിൻസൺ മണവാളൻ തുടങ്ങിയവർ സംസാരിച്ചു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു