“നിങ്ങളറിയുമോ, എന്തു കൊണ്ട്​ അവരെ ഒരേകുഴിയി ൽ അടക്കിയെന്ന്​?

Share News

ഗോമതി അക്ക പറഞ്ഞത്!”നിങ്ങളറിയുമോ, എന്തു കൊണ്ട്​ അവരെ ഒരേകുഴിയി ൽ അടക്കിയെന്ന്​?പെട്ടിമുടി ദുരന്തത്തിൽ മരിച്ച 18 പേരെ ഒരേകുഴിയിലാണ്​ അടക്കം ചെയ്​തത്​. അത്​ എല്ലാവരും കണ്ടു. എന്തുകൊണ്ട്​ അവരെ ഒരേകുഴിയിൽ അടക്കിയെന്ന്​ നിങ്ങൾക്ക് ആർക്കുമറിയില്ല.!

Goamthi

ഞങ്ങളെ അടക്കം ചെയ്യാൻ സ്വന്തമായി ഭൂമിയില്ല. ഈ മണ്ണി ൽ ജനിച്ചവരാണ്​ ഞങ്ങൾ. ഞങ്ങൾക്ക്​ പട്ടയത്തിന്​ അർ ഹതയില്ലേ. ഇത്​ ഞങ്ങളുടെ മണ്ണാണ്​.! ഞങ്ങൾ പിറന്നു വീണ് വളർന്ന മണ്ണാണിത്​.! പക്ഷേ ഇത്​ ഞങ്ങൾക്ക്​ സ്വന്ത മല്ല​. എല്ലാവരും പറയുന്നത്​ ഇത്​ ടാറ്റ കമ്പനിയുടെ ഭൂമി, കണ്ണൻ ദേവൻ കമ്പനിയുടെ ഭൂമി, പ്രൈവറ്റ്​ ഭൂമി എന്നെല്ലാ മാണ്​. ഇത്​ കമ്പനിയുടെ ഭൂമിയാണെന്നതിന്​ ഒരു രേഖ യും അവരുടെ ​ കൈയ്യിലില്ല.

ഇത്​ ഞങ്ങൾ ജനിച്ച്​ വളർന്ന് പണിയെടുത്ത്​ ജീവിക്കുന്ന ഭൂമിയാണ്​.കമ്പനി വീട്​ വിട്ടാൽ ഞങ്ങൾ​ സ്വന്തമായി വീടില്ലാ ത്തവരാകും. തെരുവിലേക്ക്​ പോകണം. അതിനാൽ ഞങ്ങ ൾ കമ്പനിയുടെ അടിമകളെ പോലെ ഇവിടെ കഴിയേണ്ടി വരുന്നു.

58 വയസ്​ തികയു​മ്പോൾ വീട്​ പൂട്ടി താക്കോൽ കമ്പനിയുടെ പക്കൽ ഏൽപ്പിച്ചാലെ ഞങ്ങ ൾക്ക്​ പെൻഷൻ ആയതിൻ്റെ ആനുകൂല്ല്യങ്ങൾ ലഭിക്കൂ. ഞങ്ങൾ പിന്നെ എങ്ങോട്ടു പോകും. ഞങ്ങൾക്ക്​ സ്വന്തമാ യി ഭൂമിയില്ല. വീടില്ല. ഈ ദുരിത ങ്ങളെല്ലാം എത്ര നാളായി പറയുന്നു

ഞങ്ങൾ തമിഴരാണോ മലയാ ളികളോണോ എന്ന്​ ഞങ്ങൾ ക്ക്​ അറിയില്ല. രണ്ടും ചേർന്ന താണ്​ ഞങ്ങളുടെ ഭാഷ. ഞാൻ പിറന്നത്​ കേരളത്തിലാ ണ്​. എന്നെപോലെ കേരളത്തി ൽ പിറന്ന്​ വളർന്നവരാണ്​ ഇപ്പോൾ ഇവിടെയുള്ളവരെ ല്ലാം. ഞങ്ങൾ എങ്ങിനെ തമിഴ്​നാട്ടുകാരാകും. ഞങ്ങളുടെ അപ്പനമ്മമാർ, മുത്തശ്ശി, മുത്തച്​ഛന്മാർ എല്ലാവരും ഇവിടെ ജനിച്ചവരാണ്​.

രാവിലെ നിങ്ങൾ ഊതിയാറ്റി കുടിക്കുന്ന ചായ ഞങ്ങളുടെ രക്​തമാണ്​. തോട്ടം തൊഴിലാ ളിയുടെ രക്​തമാണ്​ നിങ്ങളുടെ ചായയുടെ നിറം.

ഞങ്ങളുടെ ഈ കഷ്ടപ്പാട്​ നിങ്ങളാരും അറിയുന്നില്ല. ​പെട്ടിമുടിയിൽ നല്ല റോഡില്ല, ഭയങ്കര കുന്നുകൾ, ഭയങ്കര മഴ, നിറയെ അട്ടകൾ, ഭയങ്കര തണുപ്പ്​. ഒരുമണിക്കൂർ പോലും ഇവിടെ നിൽക്കാൻ ആളുകൾക്ക്​​ പറ്റില്ല.

നിങ്ങളോർക്കണം, ഞങ്ങൾ രാവിലെ എട്ടുമണി മുതൽ തോട്ടത്തിൽ നിൽക്കണം. കൊടും തണുപ്പിൽ മഴയെല്ലാം നനഞ്ഞ്​, കാലിൽ കടിക്കുന്ന അട്ടകൾക്ക്​ രക്​തം കൊടു ത്താണ്​ ഞങ്ങൾ പണി​ ചെയ്യു ന്നതെന്ന്​.

ഞങ്ങൾക്ക്​ നല്ല സ്​കൂളില്ല, നല്ല ആശുപത്രിയില്ല, ഞങ്ങളുടെ മക്കൾക്ക്​ ​നല്ല ​ജോലിയില്ല. ഒറ്റമുറി വീട്ടിൽ കഴിയുന്നു. ഒരു ബഡ്​റൂമും അടുക്കളുയുമുള്ള വീട്ടിൽ മക്കളും മുത്തച്​ഛൻ മാരും മുത്തശ്ശികളുമെല്ലാമാ യി രണ്ടും മൂന്നും കുടുംബങ്ങ ൾ കഴിയുന്നു. നൂറ്​ വർഷം പഴക്കമുള്ള വീട്ടിൽ​ ഞങ്ങൾ ഇത്രപേരും എങ്ങിനെ കഴിയു ന്നുവെന്ന്​ കമ്പനിക്കുപോലും അറിയില്ല​. .

എൻ്റെ വീട്​ നിങ്ങൾ കാണ ണം. ​പ്ലാസ്​റ്റിക്​ ഷീറ്റ്​ വലിച്ചു കെട്ടിയാണ്​ ഇതിനകത്തിരി ക്കുന്നത്​. .350 രൂപയെന്ന തുച്​ഛമായ കൂലിയിൽ നിന്ന്​ മിച്ചം പിടിച്ചാ ണ്​​ മക്കളെ ഞങ്ങൾ പഠിപ്പിക്കു ന്നത്​. എനിക്ക്​ രാഷ്​ട്രീയം അറിയില്ല. അഞ്ചുവർഷം മുമ്പ്​ നടന്ന സമരസമത്തിനപ്പുറം രാഷ്​ട്രീയം ഞങ്ങൾക്കറിയില്ല. മാസാമാസം 25 കിലോ അരി സൗജന്യമായി നൽകുമെന്ന്​ പറഞ്ഞു. എല്ലാം വാഗ്​ദാനത്തി ലൊതുങ്ങി.

ഞങ്ങൾക്കും ജീവിക്കണം.! സ്വന്തമായി ഒരു തുണ്ട്​ മണ്ണ്​ ഞങ്ങൾക്കും വേണം. തേയില തോട്ടം, ഈ വീട്​, കുടുംബം അതിനപ്പുറം ഞങ്ങൾക്ക്​ ഒരു ലോകമില്ല. ഒന്നും അറിയുകയു മില്ല. ഞങ്ങൾക്ക്​ വേണ്ടി പറയാനും ആരുമില്ല.

ഞങ്ങൾക്ക്​ ഈ ദുരിത ജീവിത ത്തിൽ നിന്ന്​ കരകയറണം!. (പൊട്ടി കരയുന്നു) നിങ്ങൾക്ക്​ നിയമ ങ്ങളറിയാമല്ലോ. എന്തെ ങ്കിലും ഞങ്ങൾക്ക്​ വേണ്ടി ചെയ്യണം.!

ഇനി ഒരു പെട്ടിമുടി ഉണ്ടാകരു ത്​. . ഞങ്ങളെ പേരമക്കളെങ്കി ലും നന്നായി വളരണം. അവ രെങ്കിലും അടിമകളല്ലെന്ന ബോധത്തോടെ വളരണം

.ഞങ്ങൾ വെറും മണ്ണിൽ കിടന്നുറങ്ങുന്നവരാണ്​. മാറി മാറി ഭരിക്കുന്ന , എൽ.ഡി.എഫും യു.ഡി.എഫും തോട്ടം തൊഴിലാളിയുടെ പ്രശ്​നങ്ങൾക്ക്​ നേർക്ക്​ എപ്പോഴും കണ്ണടയ്ക്കും.

ഞങ്ങളുടെ മക്കൾക്കും മികച്ച സ്​കൂളുകളിൽ പഠിക്കണം. പ്ലസ്​ടു കഴിഞ്ഞ്​ ഞങ്ങളുടെ മക്കൾക്ക്​ കോളേജിൽ പ്രവേശനം ലഭിക്കണമെങ്കിൽ എം.എൽ.എയുടെ ശിപാർശ വേണം.

ഞങ്ങളുടെ മക്കൾ ഉന്നത വിദ്യാഭ്യാസം അർഹിക്കു ന്നില്ലേ.?

മുമ്പ്​ സമരം നടത്തിയപ്പോൾ മന്ത്രി എം.എം മണി ഞങ്ങളെ ആക്ഷേപിച്ചു. സമരമല്ല മറ്റേ പ്പണിയാണ്​ നടന്നതെന്ന്​ പറഞ്ഞു. ഈ ആക്ഷേപങ്ങ ളെയെല്ലാം ഞങ്ങൾ സഹിച്ചു.

ഞങ്ങളുടെ മക്കൾ ബ്രിട്ടീഷു കാര​ൻ്റെ കാലത്ത്​ സ്​ഥാപിച്ച കമ്പനി സ്​കൂളിലാണ്​ പഠിക്കു ന്നത്​. ഞാൻ പഠിച്ച അതേ സ്​കൂളിലാണ്​ എ​ൻ്റെ പേരക്കുട്ടി കളും പഠിക്കുന്നത് !

തലമുറകളായി ഞങ്ങൾ അടിമകളെ പോലെ കഴിയുന്നു എന്നതിന്​ ഉദാഹരണവുമാണി ത്​. എൻ്റെ വീട്ടുകാരന്​ അസുഖ മാണ്​. അതിനാൽ എനിക്ക്​ കമ്പനിയിൽ പോകാൻ കഴിയു ന്നില്ല.

അപ്പോൾ വീടൊഴിയേ ണ്ടിവരും. അതിൽ നിന്ന്​ രക്ഷപെടാൻ എ​ൻ്റെ മകന്​ ജോലി നൽകണമെന്ന്​ പറ ഞ്ഞ്​ കമ്പനിയിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ്​.

വീടൊഴിഞ്ഞാൽ തെരുവിലേ ക്ക്​ ഇറങ്ങേണ്ടിവരും. ഈ ഗതിയാണ്​ തോട്ടം തൊഴിലാളി കൾ എല്ലാവർക്കും.

പഴയ വീടുകളിൽ ജീവൻ ഭയന്നാണ്​ എല്ലാവരും കഴിയു ന്നത്​. എന്ത്​ പറയണമെന്ന്​ എനിക്ക്​ അറിയില്ല.

എനിക്ക്​ സങ്കടം സഹിക്കാൻ കഴിയു ന്നില്ല. നിയമങ്ങൾ അറിയുന്ന വർ ഞങ്ങൾക്ക്​ ​വേണ്ടി എന്തെങ്കിലും ചെയ്യണം !”

ഭൂസമര സമിതി സംഘടിപ്പിച്ച വെബിനാറിൽ പങ്കെടുത്തു കൊണ്ട് G ഗോമതി ചെയ്ത പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ !

[മൊഴിമാറ്റം നടത്തി യത് ബിനു.ഡി.രാജ് ]

പി വി ആൽബി
Share News