സർക്കാർ മേഖലയിലുള്ള ഡോക്ടറന്മാരുടെ സംഘടന ഡോക്‌ടേഴ്‌സ് ദിനത്തിൽ ആവശ്യത്തിന് വിശ്രമം അപേക്ഷിച്ചു സഹന ദിനം ആചരിക്കുകയാണ് .

Share News

കോവിഡ് പ്രവർത്തനത്തിൽ അമിത ഭാരം പേറി തളർച്ചയുടെ നോവുകൾ ഏറ്റു വാങ്ങുന്ന സർക്കാർ മേഖലയിലെ എല്ലാ ആരോഗ്യ പ്രവർത്തകർക്കുമായി സമർപ്പിക്കേണ്ടതാണ് ഈ ഡോക്‌ടേഴ്‌സ് ദിനം .

ഏതാണ്ട് ഒന്നേ മുക്കാൽ ലക്ഷത്തിൽ കൂടുതൽ പേരാണ് സമൂഹത്തിൽ നിരീക്ഷണത്തിൽ കഴിയുന്നത് .അവരെ ശ്രദ്ധിക്കുകയും രോഗമുള്ളവരുടെ സമ്പർക്ക വഴികൾ തേടുകയും ചെയ്യുന്ന കമ്മ്യൂണിറ്റി ആരോഗ്യ പ്രവർത്തകരുടെ തൊഴിൽ ഭാരം മറക്കരുത് .

നഴ്സുമാരും ഡോക്ടറന്മാരും മറ്റു അനുബന്ധ പ്രവർത്തക്കാരുമൊക്കെ വല്ലാത്ത സമ്മർദ്ദത്തിലാണെന്നാണ് മനസ്സിലാക്കുന്നത് .സർക്കാർ മേഖലയിലുള്ള ഡോക്ടറന്മാരുടെ സംഘടന ഡോക്‌ടേഴ്‌സ് ദിനത്തിൽ ആവശ്യത്തിന് വിശ്രമം അപേക്ഷിച്ചു സഹന ദിനം ആചരിക്കുകയാണ് .

വിശ്രമ രഹിതമായി പണി ചെയ്താൽ മാനസിക പിരിമുറുക്കത്തിൽ പെട്ട് മികവുകൾ കത്തി തീരുന്ന ബേൺ ഔട്ട് സിൻഡ്രോം ഇവർ നേരിടേണ്ടി വരും .അവിടെയും ഇവിടെയുമോക്കെ കേൾക്കുന്ന വീഴ്ചകൾ അതിന്റെ ലക്ഷണമാണ് .

പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരിൽ രോഗം വരുന്ന വാർത്തകൾ അവരുടെ മനോ വീര്യം വല്ലാതെ കുറയ്ക്കും .പ്രവർത്തിക്കുന്ന ഇടത്തേയും അവിടത്തെ സുരക്ഷയെയും കുറിച്ചുള്ള ആശങ്കകൾ വന്നാൽ അനിശ്ചിതത്വവും ഭയവും പടരും .അത്തരം മാനസികാവസ്ഥയിൽ സേവനം കൂടുതൽ ആയാസകരമാകും.

കോവിഡ് പ്രതിരോധ പ്രവർത്തനം പോലെ പ്രധാനമാണ് ഇവരുടെ ആത്മ വീര്യം നില നിർത്തൽ. ക്രീയാത്മകമായ പ്രഖ്യാപനങ്ങൾക്കായി ഡോക്‌ടേഴ്‌സ് ദിനത്തിൽ കാത്തിരിക്കാം

.(ഡോ:സി .ജെ .ജോൺ)

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു