ആഘോഷങ്ങളില്‍ ജാഗ്രത കൈവിടരുത്: മുന്നറിയിപ്പുമായി പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി: രാജ്യം കോവിഡിനെ ശക്തമായി നേരിട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഉത്സവകാലത്ത് ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം, ആഘോഷങ്ങളില്‍ ജാഗ്രത കുറയ്ക്കരുതെന്നും അതിനുള്ള സമയമായിട്ടില്ലെന്നും മോദി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ലോക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും വൈറസ് രാജ്യത്തുനിന്ന് പോയിട്ടില്ല. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് വളരെയധികം ഉയര്‍ന്നിട്ടുണ്ട്. അതിന്റെ അര്‍ത്ഥം വൈറസ് പോയെന്നല്ലെന്നും അദേഹം പറഞ്ഞു.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ കഠിനമായ സാഹചര്യമായിരുന്നു. എന്നാലിപ്പോള്‍ കോവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ മറ്റ് രാജ്യങ്ങളേക്കാള്‍ ഏറെ മുന്നിലാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജ​ന​താ ക​ര്‍​ഫ്യു മു​ത​ല്‍ രാ​ജ്യം കോ​വി​ഡി​നെ​തി​രേ പോ​രാ​ടി. മ​റ്റ് രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌ ഇ​ന്ത്യ​യി​ലെ മ​ര​ണ​നി​ര​ക്ക് കു​റ​വാ​ണ്. രോ​ഗ​മു​ക്തി നി​ര​ക്കും മി​ക​ച്ച നി​ല​യി​ലാ​ണ്. രാ​ജ്യ​ത്ത് നി​ല​വി​ല്‍ 90 ല​ക്ഷ​ത്തി​ല​ധി​കം കി​ട​ക്ക​ക​ള്‍ ചി​കി​ത്സ​യ്ക്കാ​യി ല​ഭ്യ​മാ​ണ്. എ​ല്ലാ ഇ​ന്ത്യ​ക്കാ​ര്‍​ക്കും വാ​ക്സി​ന്‍ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ സാ​മ്ബ​ത്തി​ക രം​ഗ​ത്തും മാ​റ്റ​ങ്ങ​ള്‍ ഉ​ണ്ടാ​കാ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

കോവിഡ് പേരാട്ടത്തില്‍ നാം നേടിയെടുത്ത മുന്‍തൂക്കം കൈവിടരുത്. കടകമ്ബോളങ്ങളില്‍ ഉത്സവകാലത്ത് തിരക്കുണ്ടാക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് അവസാനിച്ചുവെന്ന് ആരും ചിന്തിക്കരുതെന്നും അദേഹം രാജ്യത്തോട് പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത് ആറാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

Share News