കടുത്ത അവഗണനകൾക്കെതിരെ അംഗപരിമിതരുടെ പുതിയ മഹാസഖ്യം രൂപപ്പെടണം :

Share News

ഡോ. എഫ്എം.ലാസർ….!!!

അംഗപരിമിതർക്ക് ഒരു ചെയർപോലും നല്കാത്ത പഞ്ചായത്തുകൾ ; അവരെ പ്രവേശിപ്പിക്കാത്ത നിയമസഭകൾ ; അവരുടെ സാന്നിദ്ധ്യം അനുവദിച്ചിട്ടില്ലാത്ത പാർലമെന്റുകൾ എന്നതാണ് ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ. അവരില്ലാതെ അവരുടെ വികസനം മറ്റുള്ളവർ ചർച്ച ചെയ്യുന്നു എന്നതാണ് യാഥാർത്ഥ്യം..! അതെങ്ങനെ ശരിയാകും..?

കോവിഡുമായി സർക്കാരുകളുടെ പുതിയ പ്രഖ്യാപനങ്ങളിൽ പുരപ്പുറത്ത് ഇരുന്നതും പലരുടെയും തലയ്ക്കകത്തിരുന്നതുമായ അനേകായിരം പദ്ധതികൾ വന്നുവെങ്കിലും അംഗപരിമിതർക്കായി സഹായങ്ങളോ ആശ്വാസ നടപടികളോ ആനുകൂല്യങ്ങളോ വികസന പദ്ധതികളോ ഒന്നുപോലും പ്രഖ്യാപിക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മെനക്കെട്ടിട്ടില്ല. ഇന്ന് അംഗപരിമിതർ അനുഭവിക്കുന്ന ദുരിതങ്ങൾ വർണ്ണനാതീതമാണ്. അവരുടെ പ്രതിനിധികൾ തീരുമാനം എടുക്കുന്ന വേദികളിൽ ഉണ്ടായിരുന്നുവെങ്കിൽ ഇത്തരം അവഗണകൾ ഒഴിവാക്കാൻ കഴിയുമായിരുന്നു.

ഭരണ രംഗത്ത് സാന്നിധ്യം ഉറപ്പിക്കാനും സാമൂഹിക പദവി നേടിയെടുക്കാനും സംവരണനിയമം ആവശ്യപ്പെടാനും ഇനിയും അംഗപരിമിതരുടെയും സഹകാരികളുടെയും നേതാക്കളുടെയും പുതിയ മഹാസഖ്യവും കൂട്ടായ മുന്നേറ്റങ്ങളും സംഗമങ്ങളും അനിവാര്യമാണെന്ന് ഇൻഡാക് നാഷണൽ പ്രസിഡന്റ് ഡോ. എഫ്എം ലാസർ പറഞ്ഞു. 2016ൽ ആർപിഡബ്ള്യൂ ആക്ട് വരുന്നതിന് മുമ്പ് തന്നെ ഇക്കാര്യങ്ങൾ നിവേദനങ്ങളിലൂടെയും സമരങ്ങളിലൂടെയും വിവിധ സംഘടനകളും പ്രസ്ഥാനങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുകയും അംഗപരിമിതർ നയിച്ച ‘ഭാരതപര്യടനം’ പോലുള്ള ദേശവ്യാപക മുന്നേറ്റങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ആക്ട് നടപ്പാക്കിയത് ജനപ്രതിനിധി സഭകളിൽ ഭിന്നശേഷിജനതാ പ്രാതിനിധ്യം ഒഴിവാക്കിക്കൊണ്ടായിരുന്നു. അത് നേടാനായിരിക്കണം പുതിയ കൂട്ടായ്മയും മുന്നേറ്റവുമെന്ന് ഡോ. എഫ്എം. ലാസർ കൂട്ടിച്ചേർത്തു. അതിനു വേണ്ടി ഇൻഡാക് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. ഭിന്നശേഷി ജനതാ മുന്നേറ്റങ്ങളെ പിന്തുണക്കാൻ പൊതു സമൂഹവും മുന്നോട്ടു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു…!!!

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു