
കോവിഡിൻ്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വ്യവസായ ബന്ധങ്ങൾ മാറ്റിക്കുറിയ്ക്കപ്പെട്ടേക്കാം.
കോവിഡിൻ്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വ്യവസായ ബന്ധങ്ങൾ മാറ്റിക്കുറിയ്ക്കപ്പെട്ടേക്കാം.

ഗ്ലോബലൈസേഷൻ്റെ നിയമങ്ങൾ നിലനിൽക്കുമ്പോഴുംസ്വയംപര്യാപ്തതയിലേക്ക് ചിന്തിക്കുന്ന പുതിയ നിലനിൽപിൻ്റെ രാഷ്ട്രീയംഅനിവാര്യമായിത്തീരുന്നു.ഉൽപാദകമല്ലാത്ത ചിലവുകൾ ചുരുക്കുകയും ഇന്ത്യയിൽ ഇnക്കു മതിചെയ്യുന്ന, എന്നാൽ നമുക്ക് ഉത്പാദിപ്പിക്കുവാൻ കഴിയുകയും ചെയ്യുന്നനിരവധി ചെറിയ ഉൽപന്നങ്ങളും സ്പെയർപാർട്സുകളുംനാം നിർമ്മിക്കുക യും വേണം.

മെയിക്ക്ഇൻഇന്ത്യവാക്കുകൾക്കപ്പുറം പ്രാവർത്തികമാക്കുകയാണ്സ്വയംപര്യാപ്തതയിലേക്കും ബാലൻസ് ഓഫ് പേയ്മെൻ്റ് നിയന്ത്രിക്കുവാനുമുള്ള ക്രിയാത്മകമായ പോംവഴി.ഭാരതത്തിനു ഭീഷണിയായി ചൈന ഇൻഡ്യൻ അതിർത്തിയിൽസംഘർഷത്തിൻ്റെ നിഴലുകൾ സൃഷ്ടിയ്ക്കുന്നത് നാ ശ്രദ്ധയോടു കൂടിത്തന്നെ വീക്ഷിക്കേണ്ടതുണ്ടു്.
ഈ അവസരത്തിൽ നേപ്പാളിനേയും അതുപോലെ തന്നെ പാക്കിസ്ഥാനേയും കൂട്ടുപിടിച്ചുള്ളചൈനയുടെപ്രകോപനപരമായ നീക്കങ്ങൾ ഇൻഡ്യയുടെ സാമ്പത്തിക ഭദ്രതയെ തകർക്കുക എന്ന ഗൂഢമായ നീക്കത്തിൻ്റെ ഭാഗമാണ്.ചൈനീസ് നിർമ്മിത നിലവാരം കുറഞ്ഞ ഉൽപന്നങ്ങളുടെ വിപണന കേന്ദ്രമായി ഇന്ത്യ കുറച്ചൊക്കെ മാറിയിട്ടുണ്ട്.ഇതിൽ കൂടുതൽ ഉൽപന്നങ്ങളും അവരുടെ വെയ്സ്റ്റ് മെറ്റീരിയലുകളുടെ രൂപാന്തരമാണെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്.കൂടാതെ നിരവധി ഇലക്ട്രോണിക്ക് ഉൽപന്നങ്ങളുടെ വിവിധ തരം ചെറിയ ചെറിയ ഭാഗങ്ങൾക്കും നാം ചൈനയെ ആശ്രയിക്കുന്നുണ്ട്.
സാമ്പത്തിക മായി തകർച്ച നേരിടുകയും അതോടൊപ്പം തന്നെ പ്രതിസന്ധികളെ നേരിടേണ്ടി വരുകയും ചെയ്യുന്ന ഈ അവസരത്തിൽ പ്രതിരോധത്തിനായി കൂടുതൽ പണം നീക്കിവയ്ക്കേണ്ടി വരുമ്പോൾ നമ്മുടെ ഉത്പാദന മേഖലയിൽ ചിലവഴിക്കേണ്ടി വരുന്ന പണത്തിൻ്റെ ലഭ്യത കുറയുകയും ഉൽപാദകമല്ലാത്ത പ്രതിരോധത്തിന് കൂടുതൽപണം ചിലവഴിക്കേണ്ടി വരുകയും ചെയ്യും.ഇതു തന്നെയാണ് ചൈനയുടെ ഗൂഢ ഉദ്ദേശവും.

എന്താണ് പ്രതിവിധി
1 ചൈനീസ് ഉൽപ്പന്നങ്ങളുടെ വ്യാപനം കഴിവതും കുറയ്ക്കുകയും അതോടൊപ്പം തന്നെ നമ്മുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുടിൽവ്യവസായങ്ങളീലൂടെയും ചെറുകിട വ്യവസായങ്ങളിലൂടെയും ചൈനീസ് നിർമ്മിത ഉൽപന്നങ്ങൾക്കും സ്പെയർപാർട്ട് സുകൾക്കും പകരം നാം തന്നെനിർമ്മാണം ആരംഭിയ്ക്കുക
.2 ഒരു ഉൽപന്നത്തിൻ്റെ വിവിധ ഭാഗങ്ങൾ വിവിധ സ്ഥലങ്ങളിൽ സാങ്കേതിക വിദ്യയുടെ ലഭ്യതക്ക് അനുസൃതമായി നിർമ്മിയ്ക്കുക യും വലിയ ഫാക്ടറിയിൽ എത്തിച്ച് പൂർണ്ണമായിനിർമ്മിതി നടത്തുകയും ചെയ്യുക
3 സാങ്കേതിക വിദ്യയിൽ പരിജ്ഞാനമുള്ള തൊഴിൽ നഷ്ടപ്പെട്ട് വിദേശത്തു നിന്നും വരുന്ന വരേയും, വേണ്ട പരിശീലനം നൽകി തൊഴിൽ രഹിതരേയും ചെറിയ ചെറിയ യൂണിറ്റുകളിലൂടെ ഈ സംരംഭത്തിൽ പങ്കാളികളാക്കുകയും ചെയ്യുക
.4 സംസ്ഥാനങ്ങളിൽ നിരവധി ആവശ്യങ്ങൾക്കായി പണിതതും എന്നാൽ ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്ന നിരവധി കെട്ടിടങ്ങൾ ഈ ആവശ്യത്തിനായി ഉപയോഗപ്രദമാക്കുക. ഇപ്പോൾ തന്നെ നേപ്പാൾ, സിക്കിം, ചൈന, കാശ്മീർ, പാക്കിസ്ഥാൻ അതിർത്തികൾസംഘർഷഭരിതമാണെന്നാണ് റിപ്പോർട്ടുകൾ. ശത്രുക്കളിൽ നിന്നും രാജ്യത്തിൻ്റെ സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം ബുദ്ധിപരമായി ആരാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതി കുറയ്ക്കുവാനും നമുക്കു കഴിയണം

.സ്വയം പര്യാപ്തമായ സ്വതന്ത്ര ഇൻഡ്യ അതാവട്ടെ നമ്മുടെ മുദ്രാവാക്യം
ഡോ.എം, സി.ദിലീപ് കുമാർ മുൻവൈസ് ചാൻസിലർ, സംസ്ഥാനചെയർമാൻ കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി.
ഫേസ് ബുക്കിൽ എഴുതിയത്