കുറച്ചുപേർ മരിച്ചാലും സമ്പദ്ഘടന പ്രവർത്തിച്ചേതീരൂവെന്നാണ്പ്രസിഡന്റ് ട്രംപ് പറയുന്നത്. മരണം കൊണ്ടുള്ള നഷ്ടത്തേക്കാൾ വലുതാണ് സമ്പദ്ഘടന അടച്ചിട്ടാലുള്ള നഷ്ടം എന്നാണ് അദ്ദേഹത്തിന്റെ കണക്ക് കൂട്ടൽ.

Share News

ഡോ .ടി .എം തോമസ് ഐസക്

മനുഷ്യജീവന്റെ വിലയെന്ത്?

കുറച്ചുപേർ മരിച്ചാലും സമ്പദ്ഘടന പ്രവർത്തിച്ചേതീരൂവെന്നാണ്പ്രസിഡന്റ് ട്രംപ് പറയുന്നത്. മരണം കൊണ്ടുള്ള നഷ്ടത്തേക്കാൾ വലുതാണ് സമ്പദ്ഘടന അടച്ചിട്ടാലുള്ള നഷ്ടം എന്നാണ് അദ്ദേഹത്തിന്റെ കണക്ക് കൂട്ടൽ.

രണ്ടു ലക്ഷം പേർ മരിച്ചാലും കുഴപ്പമില്ലെന്ന് ഒരു ഘട്ടത്തിൽ അദ്ദേഹം പറഞ്ഞു.കൊളംബിയ സർവ്വകലാശാലയിലെ ഒരുകൂട്ടം സാമ്പത്തിക വിദഗ്ധർ ശരാശരി അമേരിക്കൻ പൗരന്റെ മരണം എന്തു നഷ്ടമുണ്ടാക്കുമെന്ന് കണക്കു കൂട്ടി. 10 ലക്ഷം ഡോളർ എന്നാണ് അവരുടെ നിഗമനം.

കൊവിഡ് ബാധിച്ചു മരിക്കുന്നവരിൽ നല്ലൊരു പങ്ക് പ്രായമുള്ളവരാണെന്നതുകൊണ്ട് അഞ്ചു ലക്ഷം ഡോളർ നഷ്ടമായി കണക്കാക്കിയാൽ മതി.എന്നാൽപ്പോലും സാമൂഹ്യനിയന്ത്രണങ്ങൾ പാലിക്കാതെ സമ്പദ്ഘടന തുറന്നാൽ ഉണ്ടാകുന്ന മരണത്തിന്റെ നഷ്ടം ഇതുമൂലമുള്ള അധിക വരുമാനത്തേക്കാൾ വളരെയേറെ വരുമെന്നാണ് നൊബേൽ സമ്മാന ജേതാവ് പോൾ ക്രുഗ്മാൻ ന്യുയോർക്ക് ടൈംസിൽ എഴുതിയിരിക്കുന്നത്.

കേരളത്തിന്റെ നിലപാടാകട്ടെ മനുഷ്യ ജീവൻ വിലമതിക്കാനാവാത്തതാണ്. അതുകൊണ്ട് കേരള സമ്പദ്ഘടന തുറക്കുമ്പോൾ ഒരു കാര്യം നമ്മൾ ഉറപ്പുവരുത്തണം. മരണം പരമാവധി കുറയ്ക്കും.

ഇന്ത്യയിൽ തന്നെയല്ല, ലോകത്തു തന്നെ ഏറ്റവും താഴ്ന്ന മരണനിരക്കായിരിക്കണം കേരളത്തിന്റേത്. ഇതിന് എന്താണ് പോംവഴി?റിവേഴ്സ് ക്വാറന്റൈൻ ആണ് ഉത്തരം. പകർച്ചവ്യാധി മാരകമായി ഭവിച്ചേക്കാവുന്ന പ്രായംചെന്നവരെയും രോഗികളെയും വീട്ടിൽ സുരക്ഷിതമായി ഇരുത്തണം. അവർക്കു വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കണം. ഇതിനുള്ള തയ്യാറെടുപ്പാണ് ഇപ്പോൾ കേരളം ചെയ്തുകൊണ്ടിരിക്കുന്നത്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു