
പ്രവാസികൾക്ക് 14 ദിവസം ഏകാന്തവാസം
തിരുവനന്തപുരം :കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിദേശത്തുനിന്നും തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് 14 ദിവസം ക്വാറന്റൈന് നിര്‍ബന്ധമാക്കും.വിമാനത്താവളങ്ങളിൽ നിന്നും മടങ്ങിയെത്തുന്നവരെ പ്രത്യേക വാഹനങ്ങളിലായി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന ക്വാറന്റൈന് കേന്ദ്രങ്ങളിലേക്ക് മറ്റും. രണ്ടാഴ്ച കഴിഞ്ഞതിനു ശേഷം മാത്രമേ ഇവരെ വീടുകളിലേക്ക് മടക്കൂ. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
അന്തിമ തീരുമാനം വൈകുന്നേരത്തെ അവലോകന യോഗത്തിനു ശേഷം മാത്രമേ കൈക്കൊള്ളൂ. പ്രവാസികളുടെ ക്വാറന്റൈന് ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റൈനിലും തുടര്‍ന്ന് ഏഴ് ദിവസം വീട്ടില്‍ ക്വാറന്റൈനിലും എന്നായിരുന്നു ഇന്നലെ വരെ തീരുമാനിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ തന്നെ 14 ദിവസം ക്വാറന്റൈന് നിര്‍ബന്ധമാക്കണമെന്ന് കേന്ദ്രം കര്‍ശന നിര്‍ദേശം നല്കി. ഇതോടെയാണ് തീരുമാനത്തില്‍ മാറ്റമുണ്ടായത്.