ഒരു വീഴ്ചയോ അപകടമോ ഉണ്ടായാൽ ആ സമയത്ത് നിങ്ങൾക്ക് ഒന്നും പ്രത്യേകിച്ച് തോന്നിയില്ലെങ്കിലും ,ഡോക്ടറെ കാണാൻ മടിക്കരുത്, കാരണം അത് ചിലപ്പോൾ നിങ്ങളുടെ ജീവിതം ജീവിതം തന്നെ നഷ്ടപ്പെടുത്തിയേക്കാം ?

Share News

എന്റെ പേര് ഷോബി തൃശൂരിനടുത്ത് പുത്തൂർ ആണ് എന്റെ വീട് ഞാനൊരു സ്പൈനൽ കോഡ് പേഷ്യന്റ് ആണ് മൂന്ന് വർഷമായി ഇതേ അവസ്ഥയിൽ തന്നെ തുടരുന്നു 3 വർഷം മുമ്പ് റോഡരികിൽ ഒരു ഓടയിൽ നിന്ന് ഒരു നായയുടെ രൂപത്തിൽ എന്റെ ബൈക്കിനെ കുറുകെ ചാടിയ വിധിയുടെ വിളയാട്ടം ആണ് എന്ന് ഈ അവസ്ഥയിലേക്ക് എത്തിച്ചത് എതിരെവന്ന ഒരു ബുള്ളറ്റിൽ എന്റെ ബൈക്ക് ഇടിക്കുകയായിരുന്നു

അപകടത്തെ തുടർന്ന് നിലത്ത് വീണ ഞാൻ എഴുന്നേൽക്കുകയും കുഴപ്പമില്ല എന്ന് പറഞ്ഞ് അവിടെ നിന്ന് വീട്ടിലേക്ക് തിരിച്ചു പോരുകയും ചെയ്തു ആ സമയത്ത് എനിക്ക് ഒന്നും തോന്നിയില്ലെങ്കിലും എന്നെഈ അവസ്ഥയിലേക്ക് ആക്കാനുള്ള അത്ര പരിക്ക് എന്റെ ശരീരത്തിൽ ഉണ്ടാക്കിയിരുന്നു.

ഏകദേശം ഒരാഴ്ചയ്ക്ക് ശേഷമാണ് എനിക്ക് ശരീരത്തിന് തളർച്ചയും തലചുറ്റലും അനുഭവപ്പെട്ടത് ജോലി ചെയ്യാൻ പോലും കഴിയാത്ത വിധത്തിലുള്ള ക്ഷീണം ഡോക്ടറെ കാണുന്നതിനു മുമ്പ് തന്നെ എന്റെ ശരീരം നെഞ്ചിന് താഴെ രണ്ട് കൈകളും കാലും രണ്ടു കാലും അടക്കം ശരീരം മൊത്തം തളർന്നുപോകുന്ന അവസ്ഥയിലേക്ക് എത്തി .ആശുപത്രിയിലെത്തി എംആർഐ സ്കാൻ ചെയ്തപ്പോഴാണ് കാര്യങ്ങൾ വിശദമായി അറിഞ്ഞത് ആ ബൈക്ക് അപകടത്തിൽകഴുത്തിലെ കശേരുക്കൾക്ക് സാരമായ പരിക്ക് പറ്റിയിരുന്നു .ശരീരം തളർന്നു പോയപ്പോൾ ഉണ്ടായ വീഴ്ച്ചയിൽ സ്പൈനൽ കോഡിന് പരിക്ക് പറ്റി അതാണ് എന്റെ അവസ്ഥയ്ക്ക് കാരണം.

ഇപ്പോൾ ശരീരത്തിന് സെൻസേഷൻ ഇല്ലാത്ത അവസ്ഥയാണ് തൊടുന്നത് അല്ലാതെ വേദനയോ ചൂടോ തണുപ്പ് അറിയുന്നില്ല ഓപ്പറേഷനു ശേഷം ശരീരം വിയർത്തിട്ടില്ല എന്നിരുന്നാലും ഫിസിയോതെറാപ്പി തുടർന്നു ചെയ്തു പോകുന്നുണ്ട്.

ഞാൻ ഈ പോസ്റ്റ് ഇവിടെ ഇടുന്നത് എന്റെഅവസ്ഥ നിങ്ങളെ അറിയിക്കാൻ മാത്രമല്ല നാളെ ഇതുപോലെ ഒരു വീഴ്ചയോ അപകടമോ നിങ്ങൾക്ക് ഉണ്ടായാൽ ആ സമയത്ത് നിങ്ങൾക്ക് ഒന്നും പ്രത്യേകിച്ച് തോന്നിയില്ലെങ്കിലും ഡോക്ടറെ കാണാൻ മടിക്കരുത് .

കാരണം അത് ചിലപ്പോൾ നിങ്ങളുടെ ജീവിതം ജീവിതം തന്നെ നഷ്ടപ്പെടുത്തിയേക്കാം എന്റെ അവസ്ഥ മറ്റാർക്കും വരാതിരിക്കട്ടെ

.എനിക്ക് വന്ന അവസ്ഥ മറ്റുള്ളവർക്ക് വരാതിരിക്കാനാണ് ഞാൻ ഈ പോസ്റ്റ് ഇട്ടത് കുറച്ചിലായി കണ്ടതുകൊണ്ട് എല്ലാ ഞാൻ ആശുപത്രിയിൽ പോകാഞ്ഞത് ബൈക്കിൽ നിന്ന് തെറിച്ചുവീണ എങ്കിലും എനിക്കും മുറിവും വേദനയും ഒന്നുമുണ്ടായിരുന്നില്ല പിന്നെ രാത്രി സമയമായിരുന്നു എന്നിരുന്നാലും ഞാൻ പോകേണ്ടതായിരുന്നു

സ്നേഹപൂർവ്വം

ഷോബി കൊടിയൻ/The Malayali Club – TMC

Share News