
കണ്ണൂരിൽ കോവിഡ് ബാധിച്ച് എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ചു
കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം.കണ്ണൂർ പടിയൂര്‍ സ്വദേശി സുനില്‍ കുമാര്‍ (28) ആണ് മരിച്ചത്. മട്ടന്നൂര്‍ എക്സൈസ് ഓഫീസിലെ ഡ്രൈവറാണ് ഇദ്ദേഹം. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കടുത്ത ന്യുമോണിയ ബാധിച്ച് ഇരു ശ്വാസകോശങ്ങളുടേയും പ്രവര്‍ത്തനം ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തിന്റെ ജീവന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തിയിരുന്നത്.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ജൂണ്‍ 14 നാണ് ഇദ്ദേഹത്തെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.അതേ സമയം ഇദ്ദേഹത്തിന് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. ഒരാഴ്ച മുമ്ബ് റിമാന്‍ഡ് പ്രതിയെയും കൊണ്ട് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും തോട്ടടയിലെ നിരീക്ഷണ കേന്ദ്രത്തിലും ഇയാള്‍ പോയിരുന്നെങ്കിലും ഇവിടുന്നാണോ രോഗബാധയുണ്ടായെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. ഒരാഴ്ച മുമ്ബ് തൊണ്ടവേദനയെത്തുടര്‍ന്ന് ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പനിയെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.
ഇയാളുടെ സമ്ബര്‍ക്ക പട്ടികയില്‍ 150 ഓളം പേര് ഉള്‍പ്പെട്ടതായാണ് അരോഗ്യ വകുപ്പ് അധികൃതര്‍ നല്കുന്ന വിവരം. പടിയൂര്‍ പഞ്ചായത്തില്‍ മാത്രം 72 പേര് സമ്ബര്‍ക്ക പട്ടികയിലുണ്ട്. ഇനിയും കൂടുതല്‍ പേര് സമ്ബര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് നല്കുന്ന വിവരം.
ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ഓട്ടോറിക്ഷ ഡ്രൈവറെ കോവിഡ് ലക്ഷണങ്ങളെത്തുടര്‍ന്ന് ഇന്നലെ രാത്രി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എക്സൈസ് ഡ്രൈവറുടെ കുടുംബാംഗങ്ങളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മട്ടന്നൂരില്‍ എക്സൈസ് ഓഫീസും അടച്ചിട്ടിരിക്കുകയാണ്. ഇവിടെയുള്ള ജീവനക്കാര്‍ ക്വാറന്റൈനിലാണ്.
ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 21 ആയി.