
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾക്ക് സൗകര്യം ഒരുക്കാൻ ഇന്റർ ഏജൻസി ഗ്രൂപ്പ്
കൊച്ചി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫസ്റ്റ് ലൈൻ ടീറ്റ്മെന്റ് സെന്ററുകൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കാൻ ഇന്റർ ഏജൻസി ഗ്രൂപ്പ് തീരുമാനിച്ചു. കണയന്നൂർ തഹസിൽദാർ ബീന പി ആനന്ദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന താലൂക്ക്കമ്മറ്റിയുടേതാണ് തീരുമാനം.
സെന്ററുകൾക്ക് ആവശ്യമായ വോളന്റിയർമാർ, ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ,കട്ടിൽ, കിടക്ക, ബെഡ് ഷീറ്റ് ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ മുതലായവ ക്രമീകരിക്കും. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന പ്രധാന കളക്ഷൻ സെന്റർ കൂടാതെ ഇന്റർ ഏജൻസി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ താലൂക്കിലെ വില്ലേജ് ഓഫീസ് കേന്ദ്രീകരിച്ച് കളക്ഷൻ സെന്ററുകൾ ആരംഭിക്കും.
ഇതിന് വില്ലേജ് കമ്മറ്റികളെ ചുമതലപ്പെടുത്തി. ഇന്റർ ഏജൻസി ഗ്രൂപ്പ് താലൂക്ക് ഇൻ ചാർജ് ടി.ആർ ദേവൻ, കൺവീനർ എം.ജി ശ്രീജിത്ത് എന്നിവർ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. അവശ്യ സാമഗ്രികൾ നൽകാൻ തയ്യാറുള്ളവർക്ക് 9447048371, 920 7528123, 8O75 177856 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
യോഗത്തിൽ ഡപ്യൂട്ടി തഹസിൽദാർ പി.കെ ബാബു, ഷെറീന, വാസു പ്രസൂൺ ഇന്റർ ഏജൻസി ഗ്രൂപ്പ് ഭാരവാഹികളായ വി.എ നവാസ്, രാജീവ് ജോസ് , എസ് സാഗരൻ , രത്നമ്മ വിജയൻ , വിപിൻ ജോയ് എന്നിവർ പങ്കെടുത്തു.