
ചരിത്രത്തിലാദ്യമായി ഒരു അറബ് മുസ്ലിം വനിത ബഹിരാകാശത്തേക്ക്! |റയ്യാന ബാർണവി എന്ന സൗദി അറേബ്യൻ യുവതി
ചരിത്രത്തിലാദ്യമായി ഒരു അറബ് മുസ്ലിം വനിത ബഹിരാകാശത്തേക്ക്! റയ്യാന ബാർണവി എന്ന സൗദി അറേബ്യൻ യുവതിയാണ് സ്വകാര്യ യു.എസ് റോക്കറ്റ് നിർമാണ – വിക്ഷേപണ കംപനിയായ സ്പേസ് എക്സിന്റെ വാഹനത്തിൽ ഭൗമാന്തരീക്ഷത്തെ, ഒപ്പം കുറെ വിലക്കുകളെയും അതിലംഘിച്ച് യാത്രയ്ക്ക് തയാറെടുക്കുന്നത്.
റയ്യാനയെയും ഒപ്പം പെഗ്ഗി വിറ്റ്സൺ, ജോൺ ഷോഫ്നർ, അലി അൽ ഖാർണി എന്നിവരെയും വഹിച്ചുകൊണ്ട് ഒരു “ഡ്രാഗൺ ക്യാപ്സൂൾ” കൂറ്റൻ ഫാൽക്കൺ – 9 റോക്കറ്റിലേറി പറക്കാൻ തയാറെടുക്കുന്നതായി സ്പേസ് എക്സ് മേധാവി ഇലോൺ മസ്കും നാസയും അറിയിച്ചു.
ഈ വർഷം മധ്യത്തോടെ യാത്ര യാഥാർത്ഥ്യമാകുമെന്ന് സൗദി പ്രസ് ഏജൻസി വ്യക്തമാക്കി. യാഥാസ്ഥിതികതയെ മറികടന്ന് മുന്നേറാനുള്ള സൗദി ഭരണാധികാരികളുടെ ഇച്ഛാശക്തിയുടെ ഫലമായാണ് റയ്യാനയുടെ ബഹിരാകാശ യാത്ര എന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ സൂചിപ്പിച്ചു.
സ്പേസ് എക്സിന്റെ ഒരു സ്വകാര്യദൗത്യമാണിത്. ഒരു യാത്രക്കാരന് അഞ്ചര കോടി ഡോളർ ചെലവു വരും എന്ന് മസ്ക് സൂചിപ്പിച്ചു.
P. V. Alby