കൊച്ചിയിൽ 1 മുതൽ 28 വരെ ഡിവിഷനുകളിൽ ബാങ്കുകൾ പൂട്ടിയിടുന്നതാർക്കു വേണ്ടി ?
വട്ടിപ്പണ പലിശക്കാർക്ക് ബിസിനസു വർദ്ധിപ്പിക്കാനാണെന്ന് ആരെങ്കിലും സംശയിച്ചാൻ അവരെ കുറ്റം പറയാൻ കഴിയുമോ ?
തന്റെ ബാങ്ക് അക്കൗണ്ടിൽ ആവശ്യത്തിന് പണം കിടക്കുകയും എടിഎം കാർഡ് ഇല്ലാതിരിക്കുകയും ചെയ്യുന്ന അക്കൗണ്ട് ഹോൾഡർമാർക്ക് പണത്തിന് അത്യാശ്യമുണ്ടെങ്കിൽ എവിടെ നിന്നു ലഭിക്കും – വട്ടിപ്പണപ്പലിശക്കാർ അല്ലാതെ ?
ബാങ്കുകൾ തുടർച്ചയായി പൂട്ടിയിട്ടിട്ട് ദിവസങ്ങൾ 10 കഴിഞ്ഞു. ബാങ്ക് അക്കൗണ്ട് ഹോൾഡർ മാർ ബാങ്കിൽ ചെയ്യുമ്പോൾ കാണുന്നത് വലിയൊരു താഴ് ഇട്ടു പൂട്ടിയ ബാങ്ക്.
ഇത്രയും ദിവസം ബാങ്ക് പൂട്ടിയിട്ട് , ബിസിനസ് നിർത്തി വച്ച് , ജീവനക്കാരെയെല്ലാം വീട്ടിലിരുത്തി ഇടപാടുകാരെയെല്ലാം ബാങ്കിൽ നിന്നും അകറ്റി നിർത്തി !
ഫലം :
ഓരോ ദിവസവും കൊറോണാ ബാധിതരുടെ എണ്ണം കൂടിക്കൂടി വരുന്നു. ആഗസ്റ്റ് 19 – ബുധൻ – പുതുതായി കൊറോണാ ബാധിച്ചവർ 2333. സർവ്വ കാല റികോർഡ് !
ബാങ്കുമാത്രമല്ല – ഭക്ഷണസാധനങ്ങൾ ഒഴിച്ച് മറ്റു സാധന സാമഗ്രികൾ വിൽക്കുന്ന എല്ലാ കടകളും പൂട്ടിത്തന്നെ കിടക്കുന്നു.
ആരാധനാലയങ്ങൾ എല്ലാം പൂട്ടിക്കിടക്കുന്നു.
എന്തിനു വേണ്ടി ? –
കൊറോണ പടരാതിരിക്കാൻ വേണ്ടി അധികാരികൾ എടുത്ത തീരുമാനപ്രകാരം !
അധികാരികളുടെ തീരുമാനം ശരിയായിരുന്നോ?
നമുക്കു പരിശോധിക്കാം.
ഇതിനിടയിൽ 10 ദിവസം മുൻപ് ഓരോ ദിവസവും ബാങ്കുകൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണി വരെ 4 മണിക്കൂർ നേരത്ത് തുറന്നു വച്ചു. ബാങ്കിന് പുറത്ത് ജനങ്ങൾ മഴയത്തും വെയിലത്തും ക്യൂ നിന്നു. ബാങ്കിന്റെ വാതിൽക്കൽ എത്തിയപ്പോൾ – ഒരു ജോലിക്കാരൻ ടെപ്റേച്ചർ ഗൺ നെറ്റിയിലടിച്ച് പനി രേഖപ്പെടുത്തി. പനിയുള്ളവരെ ഉടനെ തന്നെ ക്യൂവിൽ നിന്നും പുറത്താക്കി പറഞ്ഞയച്ചു. ചിലയിടങ്ങളിൽ ആമ്പുലൻസു വരുത്തി പനിക്കാരനെ ആശുപത്രിയിലാക്കി.
പനിയില്ലാത്തവരുടെ പേരുവിവരങ്ങളും മൊബൈൽ നമ്പറും ഒരു റജിസ്റ്ററിൽ എഴുതി ഒപ്പിടീച്ച് ബാങ്കിലേക്ക് കടത്തി വിട്ടു.
എല്ലാവരേയുമല്ല – ഒരു സമയം 5 പേരെ മാത്രം. കാര്യം കഴിഞ്ഞ് ഒരാൾ പുറത്തേക്കു പോകുമ്പോൾ ക്യൂവിന്റെ മുന്നിലുള്ള മറ്റൊരാളെ കടത്തിവിടും.
സാധാരണയായി 10 മുതൽ 4 വരെ നടത്തിയിരുന്ന ബാങ്കിംഗ് സമയം 2 മണിക്കൂർ വെട്ടിച്ചുരുക്കി.
6 മണിക്കൂർ ലഭിച്ചിരുന്ന സമയത്തു പോലും സാമാന്യം തിരക്ക് മിക്ക ബാങ്കുകളിലും ഉണ്ടായിരുന്നത് 4 മണിക്കൂറായി ചുരുക്കുമ്പോൾ തിരക്ക് കൂടുമോ കുറയുമോ ?
അധികാരികളാണ് ഇതിന് മറുപടി പറയേണ്ടത് !
ഇതൊക്കെ ചെയ്തിട്ടും കൊറോണാ കുറഞ്ഞോ ? അധികാരികൾ മറുപടി പറയുക.
ബാങ്കിന്റെ കാര്യം പറഞ്ഞതു പോലെ മറ്റു വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ കാര്യവും തഥൈവ.
ഇത്തരം സ്ഥാപനങ്ങളിൽ എത്രയോ മനുഷ്യരാണ് ജോലി ചെയ്തിരുന്നത് ? അധികാരികൾക്ക് അറിയാമോ ? കഴിഞ്ഞ മാർച്ചു മുതൽ അവരുടെ വരുമാന മാർഗ്ഗമെന്ത്? പറയാമോ?
ഇത്തരം സ്ഥാപനങ്ങൾ നടത്തിവന്നിരുന്ന ചെറുതും വലുതുമായ കച്ചവടക്കാരുടെ വരുമാന മാർഗ്ഗം എന്ത് ?
ചില കടകളെ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ 6 മണിക്കൂർ തുറക്കാൻ അനുവദിച്ചിട്ടുണ്ട്. കൃത്യം ഒരു മണിക്ക് പോലീസ് ജീപ്പ് സൈറനും ഹെഡ് ലൈറ്റുമിട്ട് റോഡിലൂടെ പാഞ്ഞു പോകും – 5 മിനിറ്റിനകം തിരിച്ചു വരും – പൂട്ടാത്ത കടകളിലേക്ക് പോലീസുകാർ ഇരച്ചുകയറും – 2000 രൂപ ഫൈൻ -കൂടെ പുളിച്ച തെറിയും !
ഇതെല്ലാം ചെയ്യുന്നത് ആർക്കുവേണ്ടി ?
കെറോണവരാതിരിക്കാൻ ? എന്നിട്ട് കൊറോണാ വരാതിരുന്നോ ?
കടകളും മറ്റു വ്യാപാര സ്ഥാപനങ്ങളും അവർക്ക് സാധാരണ നിയമപ്രകാരം അനുവദിച്ചിട്ടുള്ള സമയങ്ങളിൽ പ്രവർത്തിക്കുവാൻ അനുവദിച്ചാൽ ഉപഭോക്താക്കൾക്ക് തിരക്കു കൂടാതെ കാര്യങ്ങൾ നടത്തി തിരിച്ചു പോകാൻ കഴിയുകയില്ലേ – അധികാരികളെ ?
എന്തിനാണ് ജനങ്ങളെ നിങ്ങൾ ഇങ്ങിനെ കഷ്ടപ്പെടുത്തുന്നത് ?
അധികാരം കയ്യാളുനവർ ഇതിന് മറുപടി പറയാൻ ബാധ്യസ്ഥരാണ്.
ഇതിൽ നിന്നും ഒരു കാര്യം തെളിയുന്നു – സാധാരണ ചെയ്തു വരുന്ന ജോലികളിൽ നിന്നും ജനങ്ങളെ അകറ്റി, മനുഷ്യന് ജോലി ചെയ്ത് ഉപജീവനം നടത്താനുള്ള അവസരങ്ങൾ എല്ലാം നിഷേധിച്ച് – വല്ലപ്പോഴും ഒരു സൗജന്യ കിറ്റോ , ഭക്ഷണപ്പൊതിയോ കൊടുത്ത് – അതിന് വലിയ പബ്ളിസിറ്റിയും കൊടുത്ത് – ഇതിനായി സംഭാവനയും സ്വീകരിച്ച് – കുറെയാളുകളുടെ കുറ്റങ്ങളും കുറവുകളും വെകുന്നേരങ്ങളിൽ TV യിൽ വിളമ്പി നമ്മുടെ ജീവിതക്രമം മുന്നോട്ടു കൊണ്ടുപോയാൽ മതിയോ അധികാരികളെ ?
ഇത്തരം തുഗ്ളക്കൻ പരിഷ്ക്കാരങ്ങൾ നിർത്തലാക്കേണ്ട സമയമായില്ലേ – ബഹുമാന്യ അധികാരി കളേ ?
ജനങ്ങൾക്ക് കൊറോണാ പിടിപെടാതിരിക്കാൻ ആവശ്യമായ ഇമ്മ്യൂണിറ്റി പവ്വർ നൽകി അവരെ രക്ഷികേണ്ടതല്ലേ – അധികാരികളെ ?
അഡ്വ. ജോസി സേവ്യർ
ജനറൽ സെക്രട്ടറി
KCBC പ്രോലൈഫ് സമിതി