തമിഴ്നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂർണ ലോക്ക്ഡൗണ്‍
ചെന്നൈ:കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ നാല് ജില്ലകളില്‍ ഇന്ന് മുതല്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍. . ചെന്നൈ, തിരുവള്ളുര്‍, കാഞ്ചിപുരം, ചെങ്കല്‍പെട്ട് എന്നീ ജില്ലകളില്‍ ജൂണ്‍ 30വരെ സന്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ ഇനിമുതല്‍ അനുമതിയുള്ളൂ. പലചരക്ക്- പച്ചക്കറി കടകള്‍ ഉച്ചക്ക് രണ്ട് വരെ തുറന്ന് പ്രവര്‍ത്തിക്കും. ഓട്ടോ-ടാക്സി സര്‍വീസുകള്‍ ഉണ്ടാകില്ല. ഹോട്ടലുകളില്‍ നിന്ന് പാഴ്സല്‍ അനുവദിക്കും. എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് കേരളത്തിലേക്ക് ഉള്‍പ്പെടെ പാസ് നല്‍കുന്നത് തുടരും. ചെന്നൈയില്‍നിന്നുള്ള വിമാന സര്‍വീസിനും തടസമില്ല.