
ഫാ. എബ്രഹാം മോളോപ്പറമ്പില്‍ അന്തരിച്ചു
കോട്ടയം: ദിവ്യകാരുണ്യ മിഷണറി സഭയുടെ മുന്‍ സുപ്പീരിയര്‍ ജനറല്‍ ഫാ. എബ്രഹാം മോളോപ്പറമ്പില്‍ എംസിബിഎസ് (84) അന്തരിച്ചു. ഇന്ന് രാത്രി 8.45ന് ആയിരുന്നു അന്ത്യം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കടുവാക്കുളം ചെറുപുഷ്പ ദേവാലയത്തില്‍ സംസ്കാരം നടക്കും.
ഭൗതിക ശരീരം തിങ്കളാഴ്ച രാവിലെ 8.30ന് കടുവാക്കുളം ചെറുപുഷ്പ ദേവാലയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
1977 മുതല്‍ 1989 വരെ ദിവ്യകാരുണ്യ മിഷണറി സഭയുടെ സുപ്പീരിയര്‍ ജനറലായി സേവനമനുഷ്ഠിച്ചു. കടുവാക്കുളം എംസിബിഎസ് മദര്‍ ഹൗസിനോട് ചേര്‍ന്നുള്ള നിത്യാരാധന ചാപ്പലിന്റെ ചാപ്ലിന് ആയി ശുശ്രീഷ ചെയ്തുവരികയായിരുന്നു. പൂവരണി പാറേക്കാട്ട് മോളോപ്പറമ്പില്‍ കുടുംബാംഗമാണ്.