പഠിക്കാം ജീവിതം: സംസ്ഥാനത്തെ കോളേജ് സമയക്രമം രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 1.30വരെയാക്കിയിരിക്കുന്നു. വെള്ളിയാഴ്ച 8 മണിക്കേ തുടങ്ങും.
“ഞാൻ പണ്ട് ഓസ്‌ട്രേലിയായിൽ ആയിരുന്നപ്പോൾ..” എന്ന ആ പഴയ പള്ളി പ്രസംഗത്തിന്റെ ശൈലിയിൽ തട്ടിയ ചില ചിന്തകൾ പൊടിപ്പും തൊങ്ങലും വച്ച് മന്ത്രി ജലീലിനേയും കൂട്ടുപിടിച്ചു എസ് എം എസ് സർവേയും നടത്തി മനോരമ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോളേജുകളിലെ പുതിയ സമയക്രമവും കീഴ്മേല്‍ മറിയുന്ന ക്ലാസുകളും ഒരു പുതിയ സാമൂഹിക സംസ്കാരത്തിനു തുടക്കമിടാൻ സാധിച്ചാൽ വലിയ കാര്യം! നമുക്ക് ഒരുമിച്ചു നിൽക്കാമെന്നേ, പുതിയ കേരളവും പുതിയ ഭൂമിയും ഇങ്ങു പോരും.—
പഠിക്കാം ജീവിതം: സംസ്ഥാനത്തെ കോളേജ് സമയക്രമം രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 1.30വരെയാക്കിയിരിക്കുന്നു. വെള്ളിയാഴ്ച 8 മണിക്കേ തുടങ്ങും. നേരത്തെ തുടങ്ങും, നേരേത്തേ കഴിയും. പുതിയ രീതി പരിചയപ്പെട്ടു തുടങ്ങുന്ന ഈ ഘട്ടത്തില്‍ വ്യക്തിപരമായ ഒരു അനുഭവം പറയട്ടെ.
ഏതാണ്ടു 15 വര്‍ഷം മുന്‍പ് ഓസ്ട്രേലിയയിലെ മെല്‍ബണിലെ ബിരുദാനന്തര ബിരുദ പഠനകാലം. കടയില്‍ ടെല്ലര്‍ (സാധനങ്ങള്‍ എടുത്തു കൊടുക്കുന്ന സഹായി) മലയാളിയുടെ ഓള്‍ഡ് ഏജ് ഹോമില്‍ കിച്ചണ്‍ ഹാന്‍ഡ് (അടുക്കള സഹായി), പെയിന്‍റടി, ട്രാഫിക് സര്‍വേ, യൂണിവേഴ്സിറ്റിയില്‍ തന്നെ ലാബ് അസിസ്റ്റന്‍റ്, ട്യൂട്ടര്‍, ചീഫ് ട്യൂട്ടര്‍ – അങ്ങനെ ചെയ്യാത്ത ജോലികളില്ല. ഫീസിന്‍റെ നല്ലൊരു ഭാഗവും ജീവിതച്ചെലവും കണ്ടെത്തിയതിങ്ങനെയാണ്.
മാറുന്ന സമയക്രമവും സ്വയംപര്യാപ്തതയും
രണ്ടു കാര്യങ്ങള്‍ കൊണ്ടാണ് അന്നു ജോലി ചെയ്തു സ്വന്തം കാലില്‍ നില്‍ക്കാനായത്. ഒന്ന് – സ്റ്റുഡന്‍റ് വീസയോടൊപ്പം പാസ്പോര്‍ട്ടില്‍ അടിച്ചു കിട്ടിയ പെര്‍മിറ്റ്, ആഴ്ച്ചയില്‍ 20 മണിക്കൂര്‍ ജോലി ചെയ്യാം. രണ്ട് – വൈകീട്ട് 6.30 മുതല്‍ 9.30 വരെ മാത്രമുള്ള പഠന സമയക്രമം.അന്നവിടെ വൈകീട്ടായിരുന്നു പഠനമെങ്കില്‍ ഇന്നിവിടെ ഉച്ചവരെ യാണെന്നു മാത്രം. ഉച്ചകഴിഞ്ഞ് മറ്റു കോഴ്സുകള്‍ പഠിക്കുകയോ ജോലി ചെയ്യുകയോ ആകാം
ഇഗാലിറ്റേറിയന്‍ സൊസൈറ്റിയിലേക്ക്ഇങ്ങനെയൊരു മാറ്റം വഴിപുതിയ സാമൂഹിക സംസ്കാരത്തിനും തുടക്കമിടാം. പാശ്ചാത്യ രാജ്യങ്ങളില്‍ ഇതിന് ഇഗാലിറ്റേറിയന്‍ സൊസൈറ്റി എന്നു പറയും. ഏതു ജോലിയും ഏതു വ്യക്തിക്കും ഏതു പ്രായത്തിലും സാഹചര്യത്തിലും അന്തസ്സായി ചെയ്യാം.
ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റിയില്‍ ഒരു ക്ലാസിലും അറ്റന്‍ഡന്‍സ് എടുത്തിരുന്നില്ല. എന്നിട്ടും ആരും ക്ലാസ് കട്ട് ചെയ്തിരുന്നില്ല. അധ്വാനിച്ചു സന്പാദിക്കുന്ന പണം കൊണ്ടു പഠിക്കുമ്പോള്‍ ഉഴപ്പാന്‍ തോന്നില്ല. ആറ്റിക്കുറുക്കിയതുപോലെയുള്ള നാലു മണിക്കൂര്‍ ക്ലാസ് നഷ്ട്പ്പെട്ടാല്‍ അസൈന്‍മെന്‍റുകള്‍ പൂര്‍ത്തിയാക്കാനും കഴിയില്ല.
ദൂരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അതിരാവിലെ പുറപ്പെടേണ്ടതിന്‍റെ പ്രശ്നം, മറ്റു യാത്രാ പ്രശ്നങ്ങള്‍ തുടങ്ങിയവയുണ്ടെങ്കിലും അവയും പരിഹരിത്തു മുന്നോട്ടുപോകുകയാണു നാം ചെയ്യേണ്ടത്.
കീഴ്മേല്‍ മറിയുന്ന ക്ലാസുകൾ
കോവിഡ് കൊണ്ടുവന്ന മറ്റൊരു മാറ്റമാണ് ഓണ്‍ലൈന്‍ പഠനം. കോവിഡിനു ശേഷം അത് ഫ്ലിപ്ഡ് ക്ലാസ് റൂമിനു വേണ്ട സങ്കേതമായി മാറും. വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ വരും മുന്‍പ് അധ്യാപകന്‍ ഓണ്‍ലൈന്‍ വഴി പ്രാഥമിക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. ഇങ്ങനെ വിഷയം മനസ്സിലാക്കി വരുന്ന വിദ്യാര്‍ത്ഥികള്‍ക്കു ക്ലാസില്‍ സംശയനിവാരണവും പ്രായോഗിക ഉദാഹരണങ്ങളും പരീക്ഷണങ്ങളും വഴി പഠനം കൂടുതല്‍ ഇന്‍ററാക്ടീവ് ആകുന്ന പഠന രീതിയാണു ഫ്ലിപ്ഡ് ക്ലാസ് റൂം
.അങ്ങനെ വരുമ്പോള്‍ ദിവസം അഞ്ചു മണിക്കൂര്‍ സമയം കൊണ്ട് സിലബസ് തീര്‍ക്കാന്‍ വിഷമമുണ്ടാകില്ല. അധ്യയന സമയത്തിനു ശേഷം രണ്ടു മണിക്കൂറോളം അധ്യാപകര്‍ക്കു കോളേജില്‍ ചെലവഴിക്കാന്‍ ലഭിക്കുന്നതുകൊണ്ട് ക്ലാസുകള്‍ക്കായി ശരിയായി ഒരുങ്ങാനും കഴിയും.
(മെല്‍ബണിലെ ആർ എം ഐ ടി സർവ്വകലാ ശാലയിൽ നിന്നു ബിരുദാനന്തര ബിരുദവും ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയില് നിന്നു ഡോക്ടറേറ്റും നേടിയിട്ടുള്ള ലേഖകന്‍ തൃശൂര്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പലാണ്)