ക്രൈസ്തവ സഭകളിൽ കത്തോലിക്കാ സഭയിൽ മാത്രമാണ്., വൈദികർക്ക് നിത്യബ്രഹ്മചര്യ നിഷ്കർഷിച്ചിട്ടുള്ളത്.

Share News

ഫാ .ജെ മാത്യു മണവത്ത്‌

ക്രൈസ്തവ സഭകളിൽ കത്തോലിക്കാ സഭയിൽ മാത്രമാണ്., വൈദികർക്ക് നിത്യബ്രഹ്മചര്യ നിഷ്കർഷിച്ചിട്ടുള്ളത്.

അത് പാരമ്പര്യമല്ലാത്ത ചില പൗരസ്ത്യ സഭകൾ മാർപാപ്പയെ തലവനായി സ്വീകരിച്ചു കഴിഞ്ഞപ്പോൾ, ആ പൗരസ്ത്യ സഭകൾ കത്തോലിക്കാ സഭക്കുള്ളിൽ വിവാഹിത പുരോഹിതർ ഉള്ള കത്തോലിക്കാ സഭയായി.. ഈ ആനുകൂല്യം വേണ്ടെന്ന് വെച്ച പൗരസ്ത്യ റീത്താണ്മലങ്കര കത്തോലിക്കാ സഭ. എന്നു പറഞ്ഞാൽ ലത്തീൻ സഭാ സ്വാധീനമാണ് അവിവാഹിത പട്ടക്കാരെ സൃഷ്ടിക്കാൻ ഇടയാക്കുന്നത് എന്നു തോന്നുന്നു. എന്തുമാകട്ടെ അത് അവരുടെ കാര്യം

.രാവിലെ വി.കുർബ്ബാനാ സമയം കഴിഞ്ഞ് ഫോണിൽ നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരൻ എനിക്ക് മെസ്സേജ് ഇട്ടിരിക്കുന്നു.”അച്ചാ അറിഞ്ഞോ “വെള്ളയാംകുടി അച്ചന്റെ കാര്യം കഷ്ടം, “അയാൾക്ക് വീഡിയോ കിട്ടിയിട്ടുണ്ട്.ഞാൻ ചോദിച്ചു ഇതൊക്കെ ഒറി ജനൽ ആണോ?ഇക്കാലമല്ലേ ഒന്നും വിശ്വസിക്കാൻ പറ്റില്ലകർമ്മാ ന്യൂസ് ഇക്കാര്യം എഴുതിയ കാര്യം അയാൾ പറഞ്ഞു.ഞാൻ പ്രതികരിച്ചു” ഒരു പെണ്ണിന്റെ കുടുംബംകുളം തോണ്ടി.ഉടൻ മറുപടി കിട്ടി.”അവൾ വെടിയാണ്”ഈ ഭാഷ എനിക്ക് സുപരിചിതമല്ല .എങ്കിലും കാര്യം മനസ്സിലായിവീഡിയോ ഷെയർ ചെയ്തു തരട്ടെ എന്നോടു ചോദിച്ചുഞാൻ മറുപടി പറഞ്ഞു”വേണ്ട., തിന്മ കാണാൻ താത്പര്യമില്ല.”അയാൾ ഒരു കൈ തന്ന് എന്നെ അഭിനന്ദിച്ചു.

ഞാൻ അതിൽ വീണില്ലല്ലോ?അതാവാം കാര്യം.അയാൾ വീണ്ടും പരിതപിച്ചു.”അച്ചനെ ചതിച്ചുമൊബൈൽ കടക്കാരൻക്രിസ്ത്യാനികൾക്ക് മൊത്തം നാണക്കേട് “ഞാൻ അയാളോട് വിശദീകരിച്ചു

” തിന്മ കാണാൻ താത്പര്യമില്ല എന്നു പറഞ്ഞതിന്റെ കാരണംരതി പരിശുദ്ധമാണ്. അത് പുണ്യമാണ്. അത് വിശുദ്ധമെങ്കിൽഅത് അന്യന് കാണാനും ആസ്വദിക്കാനുമുള്ളതല്ല. അവൾ എന്റെയും സഹോദരിയാണ്, അമ്മയാണ്.അവൾ എന്റെ ഭാര്യയല്ലഎന്റെ ഹൃദയം വേദനിക്കുന്നുആ സ്ത്രീയുടെ ഭർത്താവിനെ ഓർത്ത്അവരുടെ മക്കളെ ഓർത്ത്. “ ( Screen Shot കമൽറ് ബോക്സ് നോക്കുക.)എനിക്ക് അറിയില്ല ഈ കുടുംബത്തെപിന്നെ അയാൾ ഫോണിൽ ഒന്നു തൊട്ടിട്ടുപോലുമില്ല

..എന്താണ് സഭക്കും, വൈദികർക്കും, സ്ത്രീകൾക്കും, പര രതി ആസ്വദിക്കുന്ന ഈ സമൂഹത്തിനും പിടിച്ച രോഗം? എന്റെ അറിവ് ശരിയെങ്കിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ രണ്ട് ലാറ്റിൻ കൗൺസിലിനു ശേഷമാണ് പാശ്ചാത്യ സഭ വൈദികരുടെ വിവാഹം വിലക്കിയത്. അതിന്റെ സാമൂഹിക കാരണം വ്യക്തമല്ല.അതിൽ വേദശാസ്ത്ര വസ്തുത ഒന്നുമില്ല.കുറ്റാരോപിതനായ വൈദികൻ ഉൾപ്പെടെ പലരും നല്ല കഴിവുള്ളവരും വ്യക്തിത്വം ഉള്ളവരും ആകാം. നിശ്ചയമില്ല. പരിചയമില്ല.

പല കത്തോലിക്കാ വൈദികരോടുള്ള പരിചയം വെച്ചു പറയുന്നു എന്നു മാത്രം. കൊള്ളാവുന്ന സ്ത്രീകളെ വിവാഹംകഴിച്ച് ജീവിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു. നല്ല വളമുള്ള മണ്ണിൽ നിൽക്കുന്ന കുരുമുളക് ചെടി മരമില്ലെങ്കിൽ കയ്യാലപ്പുറത്തും പാറപ്പുറത്തും പടരും. ഇതൊക്കെ പ്രകൃതി വികൃതിയല്ലേ? പക്ഷേ അയാളുടെ പണിയും പോയി.മാനവും, അന്തസ്സും പോയി.പക്ഷേ ആ മിടുക്കനെ കുടുക്കാൻ ഒരു ഒരു ഫോൺ നന്നാക്കുകാരൻ ചെക്കനു കഴിഞ്ഞു.

ആ സ്ത്രീയെ അറിയില്ല. പക്ഷേ ദൈവമാതാവിനെ അടുത്തു ശുശ്രൂഷിച്ചതിനാൽ അമ്മമാരെയും സ്ത്രീകളെയും അവരുടെ മാനത്തെയും അറിയാം. എന്റെ അപ്പന് മൂന്ന് സഹോദരങ്ങൾ ഉണ്ട്. അവർക്ക് എല്ലാം കൂടെയും എന്റെ നേർപെങ്ങൾ ഉൾപ്പെടെ പത്ത് പതിനാല് പെങ്ങന്മാർ ഉണ്ടായിരുന്നു, അപ്പന്റെ സഹോദരി മക്കൾ വേറെ. അതു കൊണ്ട് പെങ്ങളുടെ ശാസനയും വഴക്കും സ്നേഹവും കരുതലും അറിഞ്ഞ് വളർന്നതിനാൽ സഹോദരി സഹോദര ഭാവം അറിയാം

.കഴിഞ്ഞ മുപ്പത്തിനാല് വർഷമായി ജീവിത പങ്കാളിയിലൂടെ ഒരു സ്ത്രിയുടെ ഭാര്യാ പദവിയും, ഭാവങ്ങളും അറിയാം. ആയതിനാൽ ഒരു സ്ത്രീയെയും ഞാൻകുറ്റപ്പെടുത്തില്ല. അവൾ കളങ്കപ്പെട്ടാൽ അതിന് കാരണം ഉണ്ട്..വെടി എന്നു വിളിക്കില്ല..പ്രകൃതി അവൾക്ക് കൊടുത്ത സ്‌ത്രണഭാവം, നിയന്ത്രിച്ചും ലാളിച്ചും കൊണ്ടുപോകാൻ അവളുടെഭർത്താവിന് സാധിക്കണം. വെറുതെ കയറൂരി വിടരുത്.. മോഹഭംഗങ്ങൾ ദൈവത്തിൽ സമർപ്പിച്ച്, കുഞ്ഞുങ്ങളെ ഓർത്ത് ജീവിക്കണം. ആധുനിക വിദ്യാഭ്യാസവും, വൈദ്യശാസ്റത്ര അറിവുംലൈംഗിക ജീവിതത്തിലും ഉപയോഗിക്കണം.തെറ്റും, ശരിയും, കാലഘട്ടത്തിൻ്റെ മൂല്യബോധം അനുസരിച്ച് തീരുമാനിക്കണം

ഇനി താഴോട്ട് എഴുതുന്നത് അല്പം കഠിന വാക്കുകൾ ആണ് ക്ഷമിക്കുക.അവളുടെ താലിമാലയും, അല്പം തള്ളിയ വയറും,തടിച്ച നിതംബവും, പാൽ ചുരത്തിയ മുലകളുംഅവൾ കുഞ്ഞുങ്ങളുടെ അമ്മയാണ് എന്ന തോന്നൽ കാഴ്ചക്കാരായ ഏത് പുരുഷനും തോന്നണം. കാമവെറി ആകരുത്.അത് ഏത് പൗരോഹിത്യ വർഗ്ഗമായാലും പൂജാരി ആയാലും. അവൾ ചിറകിൻ കീഴിൽ സംരക്ഷിക്കുന്ന കുഞ്ഞുങ്ങളെ ഓർക്കണം. അവരുടെ അമ്മ എത്ര മോശക്കാരിയായാലും അവരുടെ ഹൃദയത്തിൽ എന്നും പരിശുദ്ധയാണ്.അത് മുലപ്പാൽ കുടിച്ചവന് മാത്രമേ മനസ്സിലാക്കുകയുള്ളു

.ഒരു കുടുംബത്തെ ആത്മഹത്യയിൽ തള്ളിവിടരുത്

പാപ ലോകമേ.ഓൺലൈൻ വാർത്ത തള്ളുന്ന പെണ്ണിച്ചിയോട് ഒന്നേ പറയാനുള്ളു.ഒരു പഴയ കാല മലയാള സിനിമയിൽശാന്ത പറയുന്നതുപോലെ “ഫൂ “???? :.വല്ലവന്റെയും പാപ രതി ഫോണിൽകണ്ട് ആസ്വദിക്കുകയും കുറ്റം പറയുകയും സ്വയം ന്യായീകരണം കണ്ടെത്തുകയുംചെയ്യുന്നവരോടും ഇതു തന്നെ. അതിനുംആൺ പെൺ, പ്രായ വ്യത്യാസമില്ല.തിരുസഭയുടെ ചെങ്കോൽപിടിക്കുന്നവരും ഓർക്കുക

.വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രിയോട്യേശു തമ്പുരാൻ അരുളിയ വാക്കുകൾ.” നിങ്ങളിൽ പാപം ഇല്ലാത്തവർ എറിയട്ടെ.സഭ പാപിനികളെ സൃഷ്ടിക്കാൻ സാഹചര്യം സൃഷ്ടിക്കരുത്.ഇനിയും ഇതിന് അറുതി വരുത്തണംമനസ്സാ ബ്രഹ്ചാരികൾ മാത്രം അങ്ങനെ ആവട്ടെപുരോഹിതർ ബ്രഹ്മചാരികളോ നിങ്ങൾക്കും തീരുമാനിക്കാം.സഭയും സമൂഹവും, സന്യാസ വേഷവും ജീവിതവുംവേണ്ടെന്ന് വെച്ച് വരുന്നവരെ ആദര പൂർവ്വം ഉൾക്കൊള്ളണംകാട്ടാന, നാട്ടാന, സ്വഭാവം കാട്ടരുത്

.Fr J Mathew Manavathu (Manavathachen)

MA (sociology ) ,MA (history ) B Ed,

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു