
ഫാ. ഡോ. ജോസ് കൊച്ചുപറമ്പിൽ. കത്തീഡ്രൽ വികാരി.
ചങ്ങനാശേരി: സെന്റ് മേരീസ് മെത്രാപ്പോലിത്തൻ പള്ളി (കത്തീഡ്രൽ )വികാരിയായി ഫാ.ഡോ.ജോസ് കെച്ചുപറമ്പിൽ നിയമിതനാകുന്നു.
23 ന് അദ്ദേഹം ചാർജെടുക്കും
അരുവിക്കുഴി ലൂർദ്ദുമാതാ ഇടവകാംഗം മാണ്.
1986 ഡിസംബർ 27 നു മാർ ജോസഫ് പവ്വത്തിൽ പിതാവിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ചു.
കേരള യൂണിവേഴ്സിറ്റി യിൽ നിന്നും മലയാളം എം.എ,
- ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും സുറിയാനി സാഹിത്യത്തിൽ മാസ്റ്റർ ബിരുദം,
- റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റ്യൂട്ടിൽ നിന്നും ആരാധനക്രമത്തിൽ ഡോക്ടറേറ്റ്.
നിലവിൽ അതിരൂപതാ ലിറ്റർജിക്കൽ കമ്മീഷൻ സെക്രട്ടറി, ആർച്ചബിഷപ് പവ്വത്തിൽ ലിറ്റർജിക്കൽ റിസർച്ച് സെന്റർ ഡയറക്ടർ, പറാൽ സെന്റ് ആന്റണീസ് പള്ളി വികാരി.
കതിരൊളി, കുടുംബജ്യോതിസ്, സത്യദർശനം എന്നീ അതിരൂപതാപ്രസിദ്ധീകണങ്ങളുടെ എഡിറ്റർ, കെ.സി.എസ്.എൽ, കമ്മൂണിക്കേഷൻ മീഡിയ, മാർത്തോമ്മാ വിദ്യാനികേതൻ എന്നിവയുടെ ഡയറക്ടർ, കൊടിനാട്ടുംകുന്നു സെന്റ് സെബാസ്ററ്യൻസ് പള്ളി വികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അച്ചൻ ദൈവശാസ്ത്രസംബന്ധമായ ഗ്രന്ഥങ്ങളും സാമൂഹിക, സഭാശാസ്ത്രസംബന്ധമായ നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്