സ്വർണക്കടത്ത്: ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യും

Share News

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ബിനിഷ് കോടിയേരിയെ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസില്‍ ബുധനാഴ്ച ഹാജരാകാന്‍ അന്വേഷണസംഘം നോട്ടീസ് നല്‍കി. സ്വര്‍ണക്കടത്തിന് പിന്നാലെ ഹവാല,ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടായിരിക്കും ചോദ്യം ചെയ്യുക.

രാവിലെ പതിനൊന്നുമണിക്ക് ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. 2015ല്‍ ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടുകമ്പനികളെ കുറിച്ചായിരിക്കും അന്വേഷണം സംഘം ചോദ്യം ചെയ്യുക.സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ബംഗളൂരുവിലെ ലഹരിക്കടത്ത് സംഘവുമായി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. കേസിലെ പ്രധാനപ്രതികളിലൊരാളായ കെടി റമീസിന് ഇവരുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Share News