ജിമ്മന്മാർ തടിസംരക്ഷിക്കാൻ വേണ്ടതു ചെയ്യുമെങ്കിലും, മടിയന്മാരാണെന്ന സമൂഹത്തിലെ പൊതുധാരണയെ മാറ്റിയിരിക്കുകയാണ് ചാമ്പ്യൻ സോണിക്.

Share News

കൊറോണ കെടുത്തിയ ജീവിതമാർഗ്ഗത്തിനു മുന്നിൽ തലകുനിക്കാതെ ജീവിക്കാനായി പെരുവഴിയിൽ മത്സ്യക്കച്ചവടവുമായി ജിം ട്രെയ്നർ സോണിക്.

ലോക്ഡൗൺ മൂലം അടച്ചിടേണ്ടിവന്ന പൊന്നുരുന്നിയിലെ kult fitness ലെ ട്രെയ്നർ മാത്രമല്ല സ്ഥാപനത്തിൻ്റെ പാർട്ണർ കൂടിയായിരുന്നൂ സോണിക്.നമ്മുടെ KSC മെമ്പറും 2002ലെ Mr Indiaയും Mr.Kerala champion നും.

All Kerala best posing അവാർഡ് വിന്നറും ആയിരുന്നൂ സോണിക്.തൻ്റെ പ്രൊഫഷനായി തിരഞ്ഞെടുത്തത് ഫിറ്റ്നസ് ട്രെയിനിങ്ങ് ആണെങ്കിലും ഇപ്പോൾ ലോക്ഡൗണിൽ അടച്ചിടേണ്ടിവന്നൂ. കൊറോണ എന്ന മഹാമാരിയുണ്ടാക്കിയ വറുതിയുടെ മുന്നിൽ തലകുനിക്കാൻ തയ്യാറാകാതെ കൊച്ചി പനമ്പള്ളി നഗറിൽ ഇപ്പോൾ മത്സ്യക്കച്ചവടം നടത്താൻ തുടങ്ങീ ഇദ്ദേഹം

ജിമ്മമാർ തടിസംരക്ഷിക്കാൻ വേണ്ടതു ചെയ്യുമെങ്കിലും, മടിയന്മാരാണെന്ന സമൂഹത്തിലെ പൊതുധാരണയെ മാറ്റിയിരിക്കുകയാണ് ചാമ്പ്യൻ സോണിക്.

കൊറോണ കാലത്ത് സ്വന്തം പ്രൊഫഷനോടൊത്ത് നീങ്ങാൻ പറ്റുന്നില്ലെങ്കിലും മത്സ്യകച്ചവടം നടത്തി ജീവിതമാർഗ്ഗം തേടിയ ഇദ്ദേഹത്തെ അഭിനന്ദിക്കേണ്ടതു തന്നെ. “നത്തോലി ചെറിയ മീനല്ല ” മത്സ്യക്കച്ചവടം നടത്തുന്ന ചാമ്പ്യൻ സോണിയുടെ കച്ചവടത്തിന്. അഭിനന്ദനങ്ങൾ, മടിയുള്ള തടിയല്ല ചാമ്പ്യനുള്ളതെന്ന് അദ്ദേഹം തെളിയിച്ചൂ.

Ebin Mathew

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു