
ഹാഗിയ സോഫിയ കത്തീഡ്രല്‍: ദുഃഖമറിയിച്ച് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍
കാക്കനാട്: ഐക്യത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും അടയാളവും ക്രൈസ്തവരുടെ പവിത്രമായ ആരാധനാലയവുമായിരുന്ന ഹാഗിയ സോഫിയ കത്തീഡ്രല്‍ ഒരു മോസ്ക് ആക്കി മാറ്റാനുള്ള തുര്‍ക്കി പ്രസിഡണ്ടിന്റെ തീരുമാനത്തില്‍ കേരള ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ അതീവ ദുഃഖവും ഉത്കണ്ഠയും രേഖപ്പെടുത്തി. ആറാം നൂറ്റാണ്ടില്‍ ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ പ്രതാപകാലത്ത് പണിതുയര്‍ത്തിയ ഹാഗിയ സോഫിയ ക്രൈസ്തവ ലോകത്തിന്റെ വിശുദ്ധമായ പാരമ്പര്യത്തിന്റെ പ്രതീകവും അനേകം നൂറ്റാണ്ടുകളില്‍ ക്രൈസ്തവവിശ്വാസികളുടെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രവുമായിരുന്നു. പിന്നീട് യുനെസ്കോ ഇതിനെ ഒരു ലോക പൈതൃക സ്മാരകമായി പ്രഖ്യാപിച്ചിരുന്നു.
ഈ വിഷയത്തില്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പാ ജൂലൈ പന്ത്രണ്ടാം തീയ്യതി വി. പത്രോസിന്റെ ബസിലിക്കാങ്കണത്തില്‍ നല്കിയ സന്ദേശത്തില്‍ പങ്കുവച്ച വികാരങ്ങളോടും കോണ്സ്റ്റാന്ന്റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയ ഒന്നാമനും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പാത്രിയര്‍ക്കീസ് കിറിലും പ്രകടിപ്പിച്ച വേദനയോടും ഉല്‍കണ്ഠയോടും തുര്‍ക്കിയുടെ പ്രസിഡണ്ടിന് വേല്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് എഴുതിയ കത്തിലെ ആവശ്യങ്ങളോടും ലോകമാസകലമുള്ള വിവിധ ക്രൈസ്തവ സഭാ നേതാക്കളുടെ വികാരങ്ങളോടും തങ്ങള്‍ ചേര്ന്നുനില്ക്കുന്നുവെന്നും തുര്‍ക്കി പ്രസിഡണ്ട് എടുത്തിരിക്കുന്ന ദൗര്‍ഭാഗ്യകരമായ തീരുമാനം പുനഃപരിശോധിക്കണമെന്നും കേരളത്തിലെ വിവിധ ക്രൈസ്തവസഭകളിലെ മേലധ്യക്ഷന്മാര് പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാനും സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കരസുറിയാനി ഓര്‍ത്തഡോക്സ് സഭാദ്ധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കത്തോലിക്കാബാവ, യാക്കോബായ സുറിയാനി സഭാധ്യക്ഷന് കാതോലിക്കോസ് ബസേലിയോസ് തോമസ് പ്രഥമന്‍, സീറോമലങ്കരസഭാദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമിസ്, കേരള റീജണല്‍ ലാറ്റിന്‍ കാതലിക് ബിഷപ്പ്സ് കൗണ്‍സില്‍ പ്രസിഡണ്ട് ബിഷപ്പ് ഡോ. ജോസഫ് കരിയില്‍, മലങ്കര മാര്‍ത്തോമാ സുറിയാനി സഭാദ്ധ്യക്ഷന് ജോസഫ് മാര്‍തോമാ മെത്രാപ്പോലീത്താ, തൃശൂര്‍ ഈസ്റ്റ് സിറിയന്‍ ചര്‍ച്ച് മെത്രാപ്പോലീത്ത ഡോ. മാര്‍ അപ്രേം, സി. എസ്. ഐ മോഡറേറ്റര്‍ ബിഷപ്പ് ധര്‍മ്മരാജ് റസാലം എന്നിവരാണ് സംയുക്തമായി പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.
ബിഷപ്പ് ഔഗിന്‍ കുര്യാക്കോസ്
സെക്രട്ടറി, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍
റവ.ഡോ. ജോര്‍ജ് മടത്തിപ്പറമ്പില്‍
ജോയിന്റ് സെക്രട്ടറി, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍
Kerala Inter Church Council expresses regret
over converting Hagia Sophia Cathedral
Kakkanad: The Inter-Church Council of Kerala expressed its deep sorrow and dismay at the decision of the President of Turkey converting the Hagia Sophia Cathedral, a sacred shrine of Christianity and an icon of unity and inter-religious harmony into a mosque. Hagia Sophia with its historical roots going back into the sixth century A.D. built during the time of the Byzantine Empire carries the hallowed tradition of Christianity and was a centre of pilgrimage down through many centuries. It was declared, later, by the UNESCO as a part of the world heritage site.
The Heads of the Christian Churches in Kerala joined with the feelings expressed Pope Francis in his July 12th address at St. Peter’s square on the Hagia Sophia, the sentiments of sorrow expressed by Patriarch Bartholomew I, the Ecumenical Patriarch of Constantinople, the dismay expressed by Patriarch Kirill, the leader of the Russian Orthodox Church, the spirit of the letter of the World Council of Churches to the President of Turkey and the statements of the leaders of various Christian Churches all over the world in demanding the President of Turkey to revoke his unfortunate decision. The sentiments and the demand of the reconsideration of the decision was communicated through a press statement jointly issued by His Beatitude Cardinal George Alencherry Chairman of the Inter Church Council and Major Archbishop of the Syro-Malabar Church, Catholicos Baselios Mar Thoma Paulose II Head of the Malankara Syrian Orthodox Church, Catholicos Baselios Thomas I Head of the Jacobite Syrian Church, Cardinal Baselios Mar Cleemis Major Archbishop of Syro-Malankara Church, Bishop Dr. Joseph Kariyil President Kerala Regional Latin Catholic Bishops’ Council, Dr. Joseph Marthoma Metropolitan Head of the Malankara Marthoma Syrian Church, Dr. Mar Aprem Metropolitan Head of the Eastern Chaldean Syrian Church and Bishop Dharmaraj Rasalam Moderator CSI Church.
Bishop Awgin Kuriakose
Secretary, Inter Church Council
Fr. George Madathiparampil
Joint Secretary, Inter Church Council