കൂട്ട്, കൂട്ടുകാർ, സ്നേഹിതർ ഏവർക്കും പുതു വത്സരാശംസകൾ!!!

Share News

ഏവർക്കും പുതു വത്സരാശംസകൾ!

പുതു വർഷമെന്നാൽ എന്താണ്?

അല്ലെങ്കിൽ വേണ്ട, അതവിടെ നിൽക്കട്ടെ!

പഴയതും പുതിയതുമില്ലെങ്കിൽ ‘ഫോർ എവർ’ ആയേനെ!

‘ഫോർ എവർ’ എന്നാൽ എന്താണ്? എന്നേക്കും, ശാശ്വതമായി, എന്നൊക്കയാണ് നിഘണ്ടുവിൽ! എങ്കിലും, അതൊരു കാലഗണനയല്ല, ഭാവ സാന്ദ്രതയാണ്!

‘ഇപ്പോൾ’ അനുഭവിക്കുന്ന ഒന്നിന്റെ ഭാവ തീവ്രതയാണ്!

‘ഐ ലവ് യു ഫോർ എവർ’ എന്നു പറഞ്ഞാൽ എന്താണ്? വരാനിരിക്കുന്ന നാളുകളിൽ മാറ്റമില്ലാതെ നിന്നെ ഞാൻ സ്നേഹിക്കുമെന്നാണോ?

അതോ, തീവ്രമായ് നിന്നെ ഞാൻ സ്നേഹിക്കുന്നു എന്നാണോ? മനസ്സിൽ തിങ്ങുന്ന സ്നേഹവികാരം ഏറ്റവും നന്നായി പറയണം!

കളങ്കമോ കുറവോ ഇല്ലാതെ സ്നേഹിക്കുന്നു എന്നു പറയണം! അതാണ്‌ ‘ഫോർ എവർ!’

നിന്നോടുള്ള എന്റെ സ്നേഹം നിത്യമാണ്!

ശാശ്വതമാണ്!

‘സത്യമാണ്!’

പിന്നീട് അടികൂടാനുള്ള സാധ്യതയുണ്ട്!

കാലം കഴിയുമ്പോൾ, സ്നേഹം കുറഞ്ഞു, തണുത്ത് നമ്മൾ ശിലാ രൂപങ്ങളായി ഉറഞ്ഞു പോയേക്കാം!

എങ്കിലും, സത്യമായും നിന്നെ ഞാൻ സ്നേഹിക്കുന്നു!

നമ്മളിപ്പോൾ രണ്ടാത്മാക്കളല്ല, ശരീരങ്ങളല്ല,

വ്യക്തികളല്ല,

നാം ഒന്നാണ്!

ഈ നിമിഷത്തിന്റെ ആനന്ദമാണ് നിത്യത!

സത്യം!

സ്വർഗ്ഗം!

ഏവം ഏകം അദ്വതീയം! അല്ലേ?

അതേ!

നാളെയും ഇങ്ങിനെയായിരിക്കട്ടെ! എന്നും ഇങ്ങനെ ആയിരിക്കട്ടെ! മരിക്കുവോളം ഇങ്ങനെ ആയിരിക്കട്ടെ!

മരണത്തിനപ്പുറവും നമ്മളൊന്നായിരിക്കട്ടെ!

സ്നേഹം നിത്യമാണ്!

മറ്റൊന്നിനും ഇത്ര തീവ്രമായി, സുന്ദരമായി, സുഖദമായി ആനന്ദം അനുഭവിപ്പിക്കാൻ കഴിയുകയില്ല!

എന്താണ് സ്നേഹം?

സ്നേഹം അലച്ചിലാണ്!

അലിഞ്ഞു തീരലാണ്!

‘മറ്റൊന്നിനെ’ ചുറ്റിത്തിരിയുന്നതും അതിൽത്തന്നെ അച്ചുതണ്ടുറപ്പിക്കുന്നതും, അതിൽനിന്നു ചലനമുൾക്കൊള്ളുന്നതും അതിനോടു ചേരാൻ കൊതിക്കുന്നതുമായ ചാലനാത്മക ശക്തിയാണ് സ്നേഹം! എല്ലാറ്റിനെയും ചലിപ്പിക്കുന്ന ചാലക ശക്തി!

പ്രപഞ്ച നിയമം!

പ്രണയം!

ജീവ ചൈതന്യം!

പുതുവർഷം ഇങ്ങനെ ആയിരിക്കട്ടെ!

വെറുപ്പും കലഹവും യുദ്ധവും നരകമാണ്!

മരണമാണ്!

നാശമാണ്!

ആ നിമിഷങ്ങളൊക്കെയും നഷ്ടമാണ്!

ജീവിതം നഷ്ടപ്പെടുത്താതിരിക്കുക!

ഇന്നു സ്നേഹിച്ചു ജീവിക്കുക!

നിത്യമായി!

Share News